യുദ്ധഭീഷണി:യുക്രെയിനിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി

യുദ്ധഭീഷണി നിലനില്‍ക്കുന്ന യുക്രൈയിനിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ഇന്ത്യയുടെ നിര്‍ദേശം
യുക്രെയിന്‍ പട്ടാളം, എപി
യുക്രെയിന്‍ പട്ടാളം, എപി

ന്യൂഡല്‍ഹി: യുദ്ധഭീഷണി നിലനില്‍ക്കുന്ന യുക്രൈയിനിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ഇന്ത്യയുടെ നിര്‍ദേശം. യുക്രെയിനില്‍ ഏകദേശം 20,000 ഇന്ത്യക്കാരാണ് ഉള്ളത്. ഇതില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ അവിടെ തുടരുന്ന എല്ലാവരോടും ഉടന്‍ തന്നെ രാജ്യം വിടാനാണ് കീവിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടത്.

യുദ്ധഭീഷണി

പ്രത്യേകിച്ച് വിദ്യാര്‍ഥികളോട് ഉടന്‍ തന്നെ രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു. യുക്രെയിനില്‍ റഷ്യന്‍ അധിനിവേശ സാധ്യത മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. കൂടാതെ യുക്രെയിനില്‍ എവിടെയാണ് താമസിക്കുന്നത് എന്ന കാര്യം അധികൃതരെ അറിയിക്കണം. ആവശ്യമെങ്കില്‍ ഇവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി യുക്രെയിനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നതിനുള്ള തിരക്കിലാണ് വിവിധ രാജ്യങ്ങള്‍. യുക്രെയിനിലുള്ള പൗരന്മാരുടെ ഉടന്‍ തന്നെ രാജ്യം വിടാനും അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com