വീട്ടുകാരും പാര്‍ട്ടിക്കാരും ചതിച്ചു; ബിജെപി സ്ഥാനാര്‍ഥിക്ക് കിട്ടിയത് സ്വന്തം വോട്ട് മാത്രം

പൊള്ളയായ വാഗ്ദാനം നല്‍കി വീട്ടുകാരും സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ വഞ്ചിച്ചെന്ന് ഫലം വന്നശേഷം അദ്ദേഹം പ്രതികരിച്ചു
ബിജെപി സ്ഥാനാര്‍ഥി നരേന്ദ്രന്‍
ബിജെപി സ്ഥാനാര്‍ഥി നരേന്ദ്രന്‍

ചെന്നൈ:  തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക്  ലഭിച്ചത് ഒരു വോട്ട്. ഇതിന് പിന്നാലെ വീട്ടുകാരും പാര്‍ട്ടിക്കാരും തന്നെ ചതിച്ചെന്ന ആരോപണവുമായി ഈറോഡ് ജില്ലയിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്തിലേക്ക് മല്‍സരിച്ച നരേന്ദ്രന്‍ രംഗത്തെത്തി.

പൊള്ളയായ വാഗ്ദാനം നല്‍കി വീട്ടുകാരും സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ വഞ്ചിച്ചെന്ന് ഫലം വന്നശേഷം അദ്ദേഹം പ്രതികരിച്ചു. തമിഴ്‌നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണി വന്‍മുന്നേറ്റമാണ് നടത്തിയത്.

ഡിഎംകെ നയിക്കുന്ന മുന്നണിയും മുഖ്യ പ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെയും തമ്മിലാണ് മിക്കയിടങ്ങളിലും പ്രധാന മത്സരം നടന്നത്. കോണ്‍ഗ്രസ്, സിപിഐ, സിപിഎം, എംഡിഎംകെ, വിസികെ, മുസ്‌ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ ഡിഎംകെ മുന്നണിയില്‍ അണിനിരന്നത്. പ്രതിപക്ഷത്തുള്ള പാര്‍ട്ടികളൊന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയിട്ടില്ല. 

അണ്ണാഡിഎംകെയും ബിജെപിയും മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരുന്നു. പിഎംകെ, വിജയകാന്തിന്റെ ഡിഎംഡികെ, കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം, ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷി, നടന്‍ വിജയിന്റെ ആരാധകസംഘത്തിന്റെ വിജയ് മക്കള്‍ ഇയക്കം, നാം തമിഴര്‍ കക്ഷി, ഐജെകെ, അമ്മ മക്കള്‍ മുന്നേറ്റ കഴകം തുടങ്ങിയവയാണ് തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്ന മറ്റു പ്രധാന പാര്‍ട്ടികള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com