കോവിഡ് നാലാം തരം​ഗം ജൂലൈയിൽ, ഒക്ടോബർ വരെ നീളും

ഐഐടി കാൻപുർ തയാറാക്കിയ പഠന റിപ്പോർട്ടിലാണ് നാലാം തരം​ഗത്തെക്കുറിച്ച് പ്രവചനമുള്ളത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി; ഇന്ത്യയിൽ കോവിഡ് നാലാം തരം​ഗം ജൂൺ മാസത്തിൽ ഉണ്ടാകുമെന്ന് പ്രവചനം. ഐഐടി കാൻപുർ തയാറാക്കിയ പഠന റിപ്പോർട്ടിലാണ് നാലാം തരം​ഗത്തെക്കുറിച്ച് പ്രവചനമുള്ളത്. ഓ​ഗസ്റ്റിൽ ശക്തിപ്രാപിക്കുന്ന തരം​ഗം ഒക്ടോബർ വരെ നീണ്ടുപോകുമെന്നും പറയുന്നുണ്ട്. 

ജൂൺ 22 ന് തുടങ്ങുന്ന നാലാം തരം​ഗം ഒക്ടോബർ 24 വരെ നീണ്ടുപോകുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം. പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. മൂന്നാം തരം​ഗം രാജ്യത്ത് കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോയതിന്റെ ആശ്വാസത്തിനിടെയാണ് പുതിയ റിപ്പോർട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com