ബൂസ്റ്റർ ഡോസായി ഏത് വാക്സിൻ ലഭിക്കും? തീരുമാനം ഇന്നറിയാം

ബൂസ്റ്റർ ഡോസായി ഏത് വാക്സിൻ ലഭിക്കും? തീരുമാനം ഇന്നറിയാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ഏത് വാക്സിൻ ബൂസ്റ്റർ ഡോസായി നൽകണമെന്ന് തീരുമാനിക്കാൻ ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ വിദ​ഗ്ധ സമിതി ഇന്ന് യോ​ഗം ചേരും. പരി​ഗണനാ പട്ടികയിൽ ഭാരത് ബയോടെക്കിന്റെ ഇൻട്രാനേസൽ വാക്സിനും ഉണ്ട്. 

വ്യത്യസ്‌ത വാക്‌സിനായിരിക്കും ബൂസ്റ്റർ ഡോസായി നൽകുക എന്ന് വന്നാൽ ഭാരത് ബയോടെക്കിന്റെ ഇൻട്രാനേസൽ, ബയോളജിക്കൽ ഇ യുടെ കൊർബെ, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവൊവാക്‌സ്‌, ജെന്നോവ ബയോ ഫാർമസ്യൂട്ടിക്കൽ സിന്റെ എം ആർഎൻഎ എന്നീ വാക്സിനുകളാണ് പരിഗണനയിൽ. ഡിസിജിഐയുടെ വിദഗ്ധ സമിതി യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

അതേസമയം രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആരംഭിച്ചെന്നും മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമൈക്രോണാണെന്നും ടാസ്ക് ഫോഴ്സ് തലവൻ എൻഎൻ അറോറ വ്യക്തമാക്കി. വാക്സിനേഷൻ ആരംഭിച്ച ഇന്നലെ 40 ലക്ഷം കൗമാരക്കാർ ആദ്യ ഡോസ് സ്വീകരിച്ചതായി സർക്കാർ അറിയിച്ചു. 

അതിനിടെ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 40,000ലേക്കും ആകെ ഒമൈക്രോൺ കേസുകൾ 1900 ലേക്കും അടുത്തു. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,160 കോവിഡ് കേസുകളും 11 മരണവും റിപ്പോർട്ട് ചെയ്തു. 578 ഒമൈക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com