വിദ്വേഷ പ്രസംഗത്തിലല്ല, യതിനരസിംഹാനന്ദ് അറസ്റ്റിലായത് സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍; റിപ്പോര്‍ട്ട്‌

സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് യതി നരസിംഹാനന്ദിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറിച്ച് ഹരിദ്വാറിലെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അല്ലെന്ന് പൊലീസ് പറഞ്ഞു.
ഹരിദ്വാറിലെ സമ്മേളനത്തിന്റെ വീഡിയോ ദൃശ്യം
ഹരിദ്വാറിലെ സമ്മേളനത്തിന്റെ വീഡിയോ ദൃശ്യം


ഡെറാഢൂണ്‍: ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറില്‍ നടന്ന സമ്മേളനത്തില്‍ മുസ്ലീം വംശഹത്യക്കയ്ക്ക് ആഹ്വാനം ചെയ്ത സംഭവത്തില്‍ യതി നരസിംഹാന്ദിനെതിരെ കേസ് എടുത്തത് സ്ത്രീകളെ കുറിച്ച് വിവാദപരാമര്‍ശത്തിനെന്ന് പൊലീസ്. നേരെ വിദ്വേഷപ്രസംഗത്തിനെതിരെയാണ് കേസ് എടുത്തതെന്നാന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ വിദ്വേഷപരാമര്‍ശത്തില്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടന്നും പൊലീസ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് യതി നരസിംഹാനന്ദിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറിച്ച് ഹരിദ്വാറിലെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അല്ലെന്ന് പൊലീസ് പറഞ്ഞു.

സത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് ജാമ്യം ലഭിക്കല്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു
ഹിന്ദുത്വസമ്മേളനം നടന്നത്.ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാനും മത കേന്ദ്രങ്ങള്‍ ആക്രമിക്കാനുമായിരുന്നു സന്‍സദില്‍ ആഹ്വാനം നടന്നത്.റസ്വിക്കും നരസിംഹാനന്ദയ്ക്കും പുറമെ ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി അന്നപൂര്‍ണ, സിന്ധു സാഗര്‍, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചഹ്വാന്‍ എന്നിങ്ങനെ 10 ലധികം പേര്‍ക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

സംഭവത്തിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് കേസിലെ ആദ്യ അറസ്റ്റ് നടന്നത്.കേസില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് 10 ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് സുപ്രീം കോടതി ബുധനാഴ്ച നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com