അഖിലേഷ് യാദവ്‌
അഖിലേഷ് യാദവ്‌

'പതിവ്' തെറ്റിക്കാന്‍ അഖിലേഷ്; അസംഗഢില്‍ മത്സരിച്ചേക്കും, 'ജനങ്ങളുടെ സമ്മതം തേടും'

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ ശക്തമാകെ, വാര്‍ത്ത തള്ളാതെ എസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ ശക്തമാകെ, വാര്‍ത്ത തള്ളാതെ എസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. 'തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, അസംഗഢിലെ ജനങ്ങളോട് അഭിപ്രായം തേടും. കാരണം, അവരാണ് എന്നെ അവിടെനിന്ന് തെരഞ്ഞെടുത്തത്.'- അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാതിരിക്കുന്ന പതിവ് തെറ്റിച്ച് ഇത്തവണ അഖിലേഷ് മത്സരിക്കുമെന്ന് എസ്പി വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഏത് സീറ്റിലാണ് അദ്ദേഹം മത്സരിക്കുക എന്നതിനെ കുറിച്ച് പാര്‍ട്ടി സൂചനയൊന്നും നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മത്സരിച്ചേക്കുമെന്ന് അഖിലേഷ് സൂചന നല്‍കിയിരിക്കുന്നത്. 

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അസംഗഢില്‍ നിന്നാണ് അഖിലേഷ് ലോക്‌സഭയിലെത്തിയത്. ഉത്തര്‍പ്രദേശ്  ലജിസ്ലേറ്റീവ് കൗണ്‍സില്‍ വഴി തെരഞ്ഞെടുക്കപ്പെട്ടാണ് അദ്ദേഹം 2012ല്‍ സംസ്ഥാന മുഖ്യമന്ത്രിയായത്. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആദ്യമായി നിയമഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഗൊരഖ്പുരില്‍ നിന്നാണ് യോഗി ജനവിധി തേടുന്നത്. ഈ സാഹചര്യത്തിലാണ് എസ്പിയും അഖിലേഷിനെ രെഞ്ഞെടുപ്പ് രംഗത്ത് ഇറക്കാന്‍ ആലോചിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com