പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; കര്‍ണാടകയില്‍ രൂക്ഷം, ഇന്ന് 48,000ലധികം പേര്‍ക്ക് വൈറസ് ബാധ 

24 മണിക്കൂറിനിടെ 10,756 പേര്‍ക്കാണ് ഡല്‍ഹിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 10,756 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടിപിആര്‍ 18.04 ശതമാനമായി കുറഞ്ഞതായി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ന് 38 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 59,629 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞദിവസം 12,306 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21.48 ആയിരുന്നു കഴിഞ്ഞ ദിവസത്തെ ടിപിആര്‍. 

അതേസമയം കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്ന് 48,049 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18,115 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 22 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 3,23,143 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 19.23 ആണ് ടിപിആര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com