പ്രശ്‌നങ്ങള്‍ക്ക് കാരണം കുടുംബത്തിനെതിരെ ചെയ്ത ആഭിചാരം, നെഗറ്റീവ് എനര്‍ജി മാറ്റി തരാമെന്ന് വാഗ്ദാനം; 32 ലക്ഷം തട്ടിയ 'ആള്‍ദൈവം' പിടിയില്‍ 

മഹാരാഷ്ട്രയില്‍ കുടുംബത്തെ കബളിപ്പിച്ച് 32ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കുടുംബത്തെ കബളിപ്പിച്ച് 32ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. 28 വയസുള്ള പവന്‍ പാട്ടീല്‍ ആണ് പിടിയിലായത്. ബാധ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിവിധ പൂജകളുടെ പേരിലാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു.

 താനെയിലാണ് സംഭവം. പ്രിയങ്ക റാണെയുടെ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തു. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ കുടുംബത്തെയാണ് കബളിപ്പിച്ചത്. പ്രിയങ്ക റാണെയും അമ്മ മുന്‍ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥയായിരുന്നു. അച്ഛന്റെ കാന്‍സര്‍ ഭേദമാക്കി തരാമെന്നും ഭര്‍ത്താവിന് ഉടന്‍ തന്നെ ജോലി കിട്ടുമെന്നും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഭര്‍ത്താവിന് ജോലി കിട്ടിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അച്ഛന്‍ മരിച്ചതായി പരാതിയില്‍ പറയുന്നു.

ചിലര്‍ കുടുംബത്തിനെതിരെ ആഭിചാരം ചെയ്തത് കൊണ്ടാണ്  കുടുംബ പ്രശ്‌നങ്ങള്‍ എന്നും ഇതുപരിഹരിക്കാന്‍ ബാധ ഒഴിപ്പിച്ചു തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. ബാധ ഒഴിപ്പിക്കാന്‍ ചില പൂജകള്‍ ചെയ്യണമെന്നും ഇതിനായി പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. വിവിധ പൂജകളുടെ പേരില്‍ 32 ലക്ഷം രൂപ യുവാവ് തട്ടിയെടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com