പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് സിബിഎസ്ഇ

നവംബര്‍ 16 മുതല്‍ ഡിസംബര്‍ 28 വരെയാണ് സിബിഎസ്ഇ പരീക്ഷകള്‍ നടത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: 10,12 ക്ലാസ്സുകളിലെ ആദ്യപാദ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. ഇന്ന് ഫലം പ്രസിദ്ധീകരിക്കില്ല. തീയതിയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് പറഞ്ഞു. 

അതേസമയം ഉടന്‍ തന്നെ ഫലം പ്രസിദ്ധീകരിക്കുന്ന തീയതി തീരുമാനിച്ചേക്കുമെന്ന് സിബിഎസ്ഇ അധികൃതര്‍ സൂചിപ്പിച്ചു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യ ആഴ്ചയോ ഫലം പ്രഖ്യാപിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 

10, 12 ക്ലാസ്സുകളിലെ ആദ്യപാദ പരീക്ഷാഫലം ഇന്ന് ( ജനുവരി 24 ന്) വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നവംബര്‍ 16 മുതല്‍ ഡിസംബര്‍ 28 വരെയാണ് രാജ്യത്തിന് അകത്തും പുറത്തുമായി സിബിഎസ്ഇ പരീക്ഷകള്‍ നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com