അഖിലേഷ് യാദവിനെതിരെ കേന്ദ്രമന്ത്രി എസ് പി സിങ്ങ് ബാഘേല്‍; കര്‍ഹാലില്‍ തീപാറും പോരാട്ടം

തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് മന്ത്രി ബാഗേല്‍ പറഞ്ഞു
എസ്പി സിങ് ബാഘേല്‍ ചിത്രം ട്വിറ്റര്‍
എസ്പി സിങ് ബാഘേല്‍ ചിത്രം ട്വിറ്റര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിനെതിരെ കേന്ദ്രമന്ത്രിയെ രംഗത്തിറിക്കി ബിജെപി. കര്‍ഹാല്‍ മണ്ഡലത്തില്‍ അഖിലേഷിനെതിരെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എസ്പി സിങ് ബാഘേല്‍ മത്സരിക്കും. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് മന്ത്രി ബാഘേല്‍ പറഞ്ഞു. 

അഖിലേഷ് യാദവ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യത്തിന്റെ അടുത്ത നൂറ്റാണ്ടിലെ ചരിത്രമെഴുതുക ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പായിരിക്കുമെന്ന് പത്രിക നല്‍കിയതിന് പിന്നാലെ അഖിലേഷ് പറഞ്ഞു.

പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവ് പ്രതിനിധീകരിക്കുന്ന മെയിന്‍പുരി പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണ് കര്‍ഹാല്‍ അസംബ്ലി മണ്ഡലം. പത്രികാ സമര്‍പ്പണം ഒരു ദൗത്യമാണ്. രാജ്യത്തിന്റെ അടുത്ത നൂറ്റാണ്ടിന്റെ ചരിത്രമെഴുതുക ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പായിരിക്കുമെന്ന് യോഗി പറഞ്ഞു. പുരോഗമന ചിന്തയോടെ നമുക്ക് വികസനരാഷ്ട്രീയത്തിന്റെ ഭാഗമാകാം. വൃത്തികെട്ട രാഷ്ട്രീയം സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കണം. ജയ്ഹിന്ദ് അഖിലേഷ് യാദവ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

ഏഴ്ഘട്ടമായി നടക്കുന്ന തെരഞ്ഞടുപ്പില്‍ മൂന്നാംഘട്ടമായ ഫെബ്രുവരി 20നാണ് കര്‍ഹാല്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുക. ആദ്യമായി അസംബ്ലി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാന്‍ കര്‍ഹാല്‍ തനിക്ക് അവസരം നല്‍കിയ പാര്‍ട്ടിയോടും ജനങ്ങളും നന്ദി പറയുന്നുവെന്നും അഖിലേഷ് പറഞ്ഞു. മൊത്തം 3.7 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. അതില്‍ 1.4 ലക്ഷം യാദവരും 34,000 ശാഖ്യകളും 14,000ത്തോളം മുസ്ലീങ്ങളും ഉള്‍പ്പെടുന്നു. സമാജ് വാദി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ കര്‍ഹാലില്‍ സൊബ്രാന്‍ സിങ് യാദവാണ് നിലവിലെ എംഎല്‍എ. 1993 മുതല്‍ ഏഴ് തവണ എസ്.പി സ്ഥാനാര്‍ഥികള്‍ ഈ സീറ്റില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ 2002ല്‍ ബിജെപിക്ക് കര്‍ഹാല്‍ പിടിക്കാനായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com