ന്യൂഡല്‍ഹി: അയല്‍വാസിയുടെ വളര്‍ത്തുനായ തന്റെ നേര്‍ക്ക് കുരച്ചതിന് യുവാവിന്റെ പരാക്രമം. യുവാവിന്റെ ഇരുമ്പ് വടി കൊണ്ടുള്ള ആക്രമണത്തില്‍ അയല്‍വാസികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വളര്‍ത്തുനായയെയും ഇരുമ്പ് വടി കൊണ്ട് യുവാവ് ആക്രമിച്ചു.
ഡല്‍ഹിയിലെ പശ്ചിം വിഹാര്‍ മേഖലയിലാണ് സംഭവം. ഇരുമ്പു വടിയുമായി ഓടി വന്ന് യുവാവ് വളര്‍ത്തുനായയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തന്റെ നേര്‍ക്ക് വളര്‍ത്തുനായ കുരച്ചതാണ് യുവാവിന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ഇത് തടയാന്‍ ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ തലയ്ക്കാണ് അടിയേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ചാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ