ഹോട്ടല്‍ മുറിയില്‍ കാമുകിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ യുവാവ് മരിച്ചു

ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെയാണ് അജയ് മരിച്ചതെന്ന് യുവതി പൊലീസിനോടു പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നാഗ്പൂര്‍: ഹോട്ടല്‍ മുറിയില്‍ കാമുകിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 28 കാരനായ അജയ് പര്‍തേകിയാണ് മരിച്ചത. നാഗ്പൂര്‍ സാവോനറിലെ ഒരു ലോഡ്ജിലാണു സംഭവം. 

യുവാവ് എന്തെങ്കിലും തരത്തിലുള്ള മയക്കു മരുന്നുകള്‍ ഉപയോഗിച്ചതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യുവാവിനു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. ഡ്രൈവറായും വെല്‍ഡിങ് ടെക്‌നീഷ്യനായും ജോലി ചെയ്യുന്നയാളാണ് അജയ് പര്‍തേകി. മധ്യപ്രദേശില്‍നിന്നുള്ള 23 വയസ്സുകാരിയുമായി ഇയാള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. രണ്ടു പേരുടെയും വീട്ടുകാര്‍ക്കും ബന്ധം അറിയാമായിരുന്നു.

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. ഞായറാഴ്ചയാണ് ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ അര മണിക്കൂറിനുള്ളില്‍ യുവാവ് ബോധരഹിതനാകുകയായിരുന്നു. യുവതി ലോഡ്ജ് ജീവനക്കാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെയാണ് അജയ് മരിച്ചതെന്ന് യുവതി പൊലീസിനോടു പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാരും പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com