രാഹുലിന്റെ വ്യാജ വിഡിയോ, ചാനല്‍ അവതാരകനെതിരെ കേസ്; ഛത്തിസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്യും മുമ്പ് കസ്റ്റഡിയില്‍ എടുത്ത് യുപി പൊലീസ്

വയനാട്ടിലെ ഓഫിസ് ആക്രമിച്ച എസ്എഫ്‌ഐക്കാര്‍ കുട്ടികള്‍ ആണെന്നും അവരോടു ക്ഷമിച്ചതായും രാഹുല്‍ ഗാന്ധി പറഞ്ഞത് ഉദയ്പുര്‍ കൊലപാതകവുമായി ബന്ധപ്പെടുത്തി ചാനല് സംപ്രേഷണം ചെയ്യുകയായിരുന്നു
രോഹിത് രഞ്ജന്‍/ട്വിറ്റര്‍
രോഹിത് രഞ്ജന്‍/ട്വിറ്റര്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വ്യാജ വിഡിയോ സംപ്രേഷണം ചെയ്ത ചാനല്‍ അവതാരകനെ ഛത്തിസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്യും മുമ്പ് കസ്റ്റഡിയിലെടുത്ത് ഛത്തിസ്ഗഢ് പൊലീസ്. സീടിവി അവതാരകന്‍ രോഹിത് രഞ്ജനെയാണ് നോയിഡ പൊലീസ് തിരക്കിട്ടു കസ്റ്റഡിയില്‍ എടുത്തത്.

രോഹിത് രഞ്ജനെതിരെ ഛത്തിസ്ഗഢ് പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ അറസ്റ്റ് ചെയ്യുന്നതിനായി രാവിലെ ഛത്തിസ്ഗഢ് പൊലീസ് സംഘം നോയിഡയിലെത്തി. ഇതിനിടെ അവതാരകന്‍ വിവരം അറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ യുപി പൊലീസ് രോഹിതിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

വയനാട്ടിലെ ഓഫിസ് ആക്രമിച്ച എസ്എഫ്‌ഐക്കാര്‍ കുട്ടികള്‍ ആണെന്നും അവരോടു ക്ഷമിച്ചതായും രാഹുല്‍ ഗാന്ധി പറഞ്ഞത് ഉദയ്പുര്‍ കൊലപാതകവുമായി ബന്ധപ്പെടുത്തി ചാനല് സംപ്രേഷണം ചെയ്യുകയായിരുന്നു. ഉദയ്പുര്‍ കൊല നടത്തിയത് കുട്ടികള്‍ ആണെന്നും അവരോടു ക്ഷമിച്ചെന്നും രാഹുല്‍ പറഞ്ഞതായാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. ഇതേ വിഡിയോ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ഷെയര്‍ ചെയ്തിരുന്നു. റാത്തോഡിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

തെറ്റായ വാര്‍ത്ത നല്‍കിയതിനു ചാനല്‍ ക്ഷമാപണം നടത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com