പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അത്യപൂര്‍വം; കൊലക്കേസില്‍ പ്രതിയായ പതിനാറുകാരനെ ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യും

കുട്ടിയുടെ സാമൂഹ്യ പശ്ചാത്തലം ഉള്‍പ്പെടെ പരിഗണിച്ചാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റിന്റെ അത്യപൂര്‍വ നടപടി

ചെന്നൈ: കൊലപാതക കേസില്‍ പ്രതിയായ പതിനാറുകാരനെ ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യാന്‍ ബാലനീതി ബോര്‍ഡ് തീരുമാനം. കുട്ടിയുടെ സാമൂഹ്യ പശ്ചാത്തലം ഉള്‍പ്പെടെ പരിഗണിച്ചാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റിന്റെ അത്യപൂര്‍വ നടപടി.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ സെല്‍വ സൂര്യയെ കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളില്‍ ഒരാളാണ് പതിനാറുകാരന്‍. ജാതി വിരോധത്തെത്തുടര്‍ന്നാണ് സെല്‍വയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കേസ്. 

ചൈല്‍ഡ് വെല്‍ഫെയര്‍ പൊലീസ് ഓഫിസര്‍ നല്‍കിയ സാമൂഹ്യ പശ്ചാത്തല റിപ്പോര്‍ട്ട്, പ്രബേഷനറി ഓഫിസര്‍ നല്‍കിയ സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്, ചൈല്‍ഡ് സൈക്കോളജിസ്റ്റ് നല്‍കിയ സൈക്കോളജിക്കല്‍ റിപ്പോര്‍ട്ട് എന്നിവ പരിഗണിച്ചാണ് കുട്ടിയെ ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യാമെന്ന് ബോര്‍ഡ് മജിസ്‌ട്രേറ്റ് തീരുമാനിച്ചത്. 

ഏഴു വര്‍ഷത്തിലധികം തടവു ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളില്‍ പ്രതി പ്രായപൂര്‍ത്തിയാവാത്ത ആളാണെങ്കിലും സാധാരണ ക്രി്മിനല്‍ കോടതിയില്‍ വിചാരണ ചെയ്യാന്‍ വ്യവസ്ഥയുണ്ടെന്ന് പൊലീസ് പറഞ്ഞു. മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് ബാലനീതി ബോര്‍ഡ് ജഡ്ജിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com