പ്രമേഹം, ഹൃദ്രോഗം...; 'ക്രിട്ടിക്കല്‍' മരുന്നുകളുടെ വില കുറയ്ക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു

ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. വില്‍പ്പനയ്ക്കായി ഉല്‍പ്പാദകര്‍ നിശ്ചയിക്കുന്ന വിലയും മരുന്ന് വാങ്ങുമ്പോള്‍ രോഗി നല്‍കുന്ന വിലയും തമ്മിലുള്ള വ്യത്യാസമായ 'ട്രേഡ് മാര്‍ജിന്‍'  മുന്‍കൂട്ടി നിശ്ചയിച്ച് ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വൃക്ക രോഗങ്ങള്‍ തുടങ്ങി ഗുരുതര രോഗങ്ങള്‍ക്ക്  പതിവായി കഴിക്കുന്ന മരുന്നുകളുടെ വില കുറയ്ക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. മരുന്നിനായി വലിയ ചെലവ് വരുന്നത് രോഗികളുടെ ജീവിത ചെലവ് വര്‍ധിപ്പിക്കുകയും രോഗികള്‍ സാമ്പത്തിക ബുദ്ധിമുട്ടിലാകുന്നതും കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. 

ട്രേഡ് മാര്‍ജിന്‍ മുന്‍കൂട്ടി നിശ്ചയിച്ച് വില കുറയ്ക്കുന്ന രീതിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ട്രേഡ് മാര്‍ജിന്‍ ഘട്ടം ഘട്ടമായി യുക്തിസഹമാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.മാറ്റത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കാന്‍ ഉല്‍പ്പാദകര്‍ക്ക് മതിയായ സമയം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

തുടക്കമെന്ന നിലയില്‍ കാന്‍സര്‍ മരുന്നുകളുടെ വില കുറച്ചു. സമാനമായ നടപടി വൈകാതെ തന്നെ മറ്റു മരുന്നുകളുടെ കാര്യത്തിലും സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ ഔഷധ വില നിര്‍ണയ അതോറിറ്റി ഇതിനായുള്ള പദ്ധതിക്കായി രൂപം നല്‍കി വരുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com