മോഷ്ടിക്കാൻ ഫ്ലാറ്റിൽ കയറി; പൊലീസിനെ പേടിച്ച് 'വന്ദേമാതരം' വിളിച്ച് യുവാവ് താഴേക്ക് ചാടി, ദാരുണാന്ത്യം

'വന്ദേമാതര'മെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് താഴേക്ക് ചാടിയതെന്ന് കെട്ടിടത്തിലെ താമസക്കാർ പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: പൊലീസ് പിടിക്കാതിരിക്കാൻ ഫ്ലാറ്റിന്റെ നാലാം നിലയിൽനിന്ന് ചാടിയ മോഷ്ടാവിന് ദാരുണാന്ത്യം. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് രോഹിത് (25) എന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു. ഇയാൾ 'വന്ദേമാതര'മെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് താഴേക്ക് ചാടിയതെന്ന് കെട്ടിടത്തിലെ താമസക്കാർ പറഞ്ഞു. 

മുംബൈ കൊളാബ പ്രദേശത്തെ ഫ്ലാറ്റിൽ വെള്ളിയാഴ്ചയാണ് മോഷ്ടാവ് കയറിയത്. പുലർച്ചെ നാലുമണിയോടെ പ്രധാന ഗേറ്റിലെ സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് മറ്റൊരു ഗേറ്റ് ചാടിക്കടന്നാണ് ഇയാൾ അകത്തുകയറിയത്. കെട്ടിടത്തിൽ ആരോ അതിക്രമിച്ച കടന്നെന്ന് മനസ്സിലാക്കിയ സെക്യൂരിറ്റി എല്ലാവർക്കും ജാഗ്രതനിർദേശം നൽകുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. 

പൊലീസിനെ കണ്ടതോടെ യുവാവ് ഡ്രൈനേജ് പൈപ്പിലൂടെ കെട്ടിടത്തിന് മുകളിലേക്ക് കയറി ഒരു ജനൽപടിയിൽ ഇരിപ്പുറപ്പിച്ചു. അറസ്റ്റ് ചെയ്യി​ല്ലെന്ന ഉറപ്പുനൽകി അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. ഒരു ​പൊലീസുകാരൻ സുരക്ഷാബെൽറ്റ് ധരിച്ച് അടുത്തെത്താൻ ശ്രമിച്ചതോടെ യുവാവ് തൊട്ടടുത്ത കെട്ടിടമായ വിശ്വ മഹലിന്റെ കോമ്പൗണ്ടിലേക്ക് ചാടി. തറയിൽവീണ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com