അബു സലേമിനെ 25 കൊല്ലത്തിലധികം തടവിലിടരുത്; മോചനത്തിനു നടപടിയെടുക്കണമെന്ന് സുപ്രീം കോടതി

വാക്കു പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് സുപ്രീം കോടതി
അബു സലേം/ഫയല്‍
അബു സലേം/ഫയല്‍

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട അബു സലേമീനെ ഇരുപത്തിയഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കാലം തടവിലിടില്ലെന്ന വാക്കു പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് സുപ്രീം കോടതി. ജയിലില്‍ ഇരുപത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയായാലുടന്‍ അബു സലേമീനെ മോചിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, എംഎം സുന്ദരേശ് എന്നിവര്‍ നിര്‍ദേശിച്ചു.

പോര്‍ച്ചുഗലില്‍നിന്ന് ഇന്ത്യയിലേക്കു കൊണ്ടുവരുന്ന സമയത്ത് നല്‍കിയ വാക്കുകള്‍ പാലിക്കാന്‍ രാജ്യത്തിനു ബാധ്യതയുണ്ട്. വധശിക്ഷയ്ക്കു വിധിക്കില്ല, ഇരുപത്തിയഞ്ചു വര്‍ഷത്തിലധികം തടവില്‍ ഇടില്ല തുടങ്ങിയ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് പോര്‍ച്ചുഗല്‍ അബു സലേമീനെ ഇന്ത്യയ്ക്കു കൈമാറിയത്. ഈ വാക്കു പാലിക്കണമെന്ന് കോടതി ഉത്തരവിട്ടു.

മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട അബു സലേമീന് കോടതി ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്. ജീവപര്യന്തമെന്നാല്‍ ജീവിതകാലം മുഴുവനുമാണെന്ന് പല കോടതി വിധികളും വ്യക്തമാക്കിയിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടി, കൈമാറ്റസമയത്തെ വാക്കു പാലിക്കണമെന്ന് അബു സലേമീന്റെ അഭിഭാഷന്‍ ആവശ്യപ്പെട്ടു. 

അന്ന് ഉപപ്രധാനമന്ത്രിയായിരുന്ന എല്‍കെ അഡ്വാനിയാണ് അബു സലേമിന്റെ കൈമാറ്റ സമയത്ത് വ്യവസ്ഥകള്‍ അംഗീകരിച്ചത്. ഇതു പിന്നീട് അംബാസഡര്‍ ആവര്‍ത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇതു പാലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവില്‍ ഇതു പ്രസക്തമല്ല. 2030 നവംബര്‍ പത്തിനാണ് അബു സലേമീന്റെ തടവ് 25 വര്‍ഷം പൂര്‍ത്തിയാക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com