അച്ഛനും അമ്മയും പുറത്തുപോയി; മൂന്നരവയസുകാരി 5ാം നിലയില്‍ നിന്ന് വീണുമരിച്ചു

ഫ്‌ലാറ്റിനു മുന്‍വശത്തെ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ ഒരു വഴി യാത്രികനാണ് കുട്ടിയെ കണ്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ:  മൂന്നരവയസുകാരി ഫ്‌ലാറ്റിന്റെ അഞ്ചാംനിലയില്‍ നിന്ന് വീണുമരിച്ചു. മാതാപിതാക്കള്‍ കുട്ടിയെ ഒറ്റയ്ക്കാക്ക് പുറത്തുപോയപ്പോഴായിരുന്നു അപകടം. പൂനാംമല്ലിയിലെ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സില്‍ താമസിക്കുന്ന എ.രവിയുടെ മകള്‍ വിന്‍സിയ അദിതിയെയാണ് അഞ്ചാം നിലയിലെ ഫ്‌ലാറ്റില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഫ്‌ലാറ്റിനു മുന്‍വശത്തെ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ ഒരു വഴി യാത്രികനാണ് കുട്ടിയെ കണ്ടത്. ഇയാള്‍ ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരനോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ഇരുവരും കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കളും അയല്‍ക്കാരും ഓടിയെത്തി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; അഞ്ചാം നിലയിലെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍നിന്നാണ് കുട്ടി വീണത്. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കുട്ടിയുടെ പിതാവ് മുനിസിപ്പാലിറ്റിയിലെ റവന്യൂ അസിസ്റ്റന്റാണ്. മൂത്തമകനെ ഫുട്ബോള്‍ പരിശീലനത്തിനു കൊണ്ടുപോകാനായി ഇദ്ദേഹം രാവിലെ ഫ്‌ലാറ്റില്‍നിന്ന് പോയിരുന്നു. അമ്മ രാവിലെ പ്രഭാത സവാരിയ്ക്കായി ഇറങ്ങുകയും ചെയ്തു. ഈ സമയത്തെല്ലാം മൂന്നര വയസ്സുകാരി അദിതി ഉറങ്ങുകയായിരുന്നു.

എന്നാല്‍, ഉറക്കമുണര്‍ന്ന പെണ്‍കുട്ടി മാതാപിതാക്കളെ കാണാതിരുന്നതോടെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയിലേക്കു വരികയായിരുന്നു. തുടര്‍ന്ന് ബാല്‍ക്കണിയിലെ കസേരയില്‍ കയറിയെന്നും ഇതിനിടെ താഴേക്കു വീഴുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com