‌രണ്ടാം വിവാഹത്തിന് സർക്കാർ ജീവനക്കാർ പ്രത്യേക അനുമതി വാങ്ങണം; നിർദേശവുമായി ബിഹാർ സർക്കാർ 

ആദ്യ ഭാര്യ / ഭർത്താവ് എതിർത്താൽ രണ്ടാം ഭാര്യ / ഭർത്താവിന് സർക്കാർ സൗകര്യങ്ങൾ നിഷേധിക്കപ്പെടും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാട്ന: പുനർവിവാഹത്തിന് സർക്കാരുദ്യോ​ഗസ്ഥർ പ്രത്യേക അനുമതി വാങ്ങണമെന്ന് ബിഹാർ സർക്കാർ. രണ്ടാം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർ അതത് വകുപ്പുകളെ അറിയിക്കണമെന്നും ആവശ്യമായ അനുമതി നേടിയ ശേഷം മാത്രമേ മുന്നോട്ട് പോക്കാവൂ എന്നുമാണ് നിർദേശം. 

എല്ലാ സർക്കാർ ജീവനക്കാരും അവരുടെ മാരിറ്റൽ സ്റ്റാറ്റസിനെക്കുറിച്ച് അറിയിക്കണമെന്നും കൃത്യമായി അനുമതി വാങ്ങുന്നവർക്ക് മാത്രമേ പുനർവിവാഹത്തിന് അർഹതയുണ്ടാകൂ എന്നുമാണ് സർക്കാർ ജീവനക്കാർക്ക് നൽകിയ പുതിയ ഉത്തരവിൽ പറയുന്നത്. രണ്ടാം തവണ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന ജീവനക്കാർ ആദ്യ പങ്കാളിയിൽ നിന്ന് നിയമപരമായ വേർപിരിയൽ നേ‌ടുകയും ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുകയും വേണമെന്ന് ഉത്തരവിൽ പറയുന്നു. ജീവനക്കാരുടെ ആദ്യ ഭാര്യ / ഭർത്താവ് എതിർത്താൽ രണ്ടാം ഭാര്യ / ഭർത്താവിന് സർക്കാർ സൗകര്യങ്ങൾ നിഷേധിക്കപ്പെടും.

‍ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിയില്ലാതെ സർക്കാർ ഉദ്യോഗസ്ഥർ രണ്ടാമത് വിവാഹം കഴിക്കുകയും സേവന കാലയളവിൽ മരിക്കുകയും ചെയ്താൽ, അയാളുടെ രണ്ടാം ഭാര്യ/ഭർത്താവ്, അവരുടെ മക്കൾ എന്നിവർക്ക് അടിസ്ഥാനത്തിൽ ജോലി ലഭിക്കില്ല. ആദ്യഭാര്യയുടെ മക്കൾക്കായിരിക്കും സംസ്ഥാന സർക്കാർ മുൻഗണന നൽകുക. ഡിവിഷണൽ കമ്മീഷണർമാർ, ജില്ലാ മജിസ്‌ട്രേറ്റ്‌മാർ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്‌മാർ, പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി), ഡിജിപി ഹോംഗാർഡ്, ഡിജിപി ജയിൽ തുടങ്ങി എല്ലാ ഉദ്യോഗസ്ഥരും അവരവരുടെ അധികാരപരിധിയിൽ നിർദേശം നടപ്പാക്കണമെന്ന് പൊതുഭരണകൂടം അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com