ബംഗാളില്‍ വിഷമദ്യ ദുരന്തം; 9 പേര്‍ മരിച്ചു, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

മദ്യം കഴിച്ച ഏതാനും പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയില്‍ വ്യാജ മദ്യം കഴിച്ച് ഒന്‍പതു പേര്‍ മരിച്ചു. ഘുസൂരി ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. ഇവിടെ മദ്യം കഴിച്ച ഏതാനും പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാലിപന്‍ച്‌ഘോര പൊലീസ് സ്റ്റേഷനു തൊട്ടടുത്ത മദ്യക്കടയില്‍നിന്നു മദ്യപിച്ചവരാണ് ദുരന്തത്തിനിരയായത്. അവശനിലയിലായവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആറു പേര്‍ മരിച്ചെന്നാണ് നേരത്തെ പൊലീസ് അറിയിച്ചത്. മൂന്നു പേര്‍ കൂടി മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇരുപതോളം പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 

മദ്യം കഴിച്ച് ആളുകള്‍ അവശനിലയില്‍ ആയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ഉടമ പൊലീസ് പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com