ഹാഥ്‌രസിൽ കൻവാർ ഭക്തർക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി; ആറ് മരണം 

ഹരിദ്വാറിൽ നിന്ന് ഗ്വാളിയോറിലേക്ക് പോകുകയായിരുന്നു കൻവാർ ഭക്തർ
അപകടത്തിൽ മരിച്ച ഭക്തന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു/ ചിത്രം: എഎൻഐ
അപകടത്തിൽ മരിച്ച ഭക്തന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു/ ചിത്രം: എഎൻഐ

ലക്‌നൗ: ഹാഥ്‌രസിൽ ട്രക്ക് ഇടിച്ച് ആറ് കൻവാർ ഭക്തർ മരിച്ചു. ഇന്ന് പുലർച്ചെ 2.15ഓടെ അമിതവേഗതയിലെത്തിയ ട്രക്ക് ഭക്തർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഹരിദ്വാറിൽ നിന്ന് ഗ്വാളിയോറിലേക്ക് പോകുകയായിരുന്നു കൻവാർ ഭക്തർ. 

ഹാഥ്‌രസിലെ സദാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. അഞ്ച് പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ ട്രക്ക് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 'സംഭവത്തിൽ അന്വേഷണം നടക്കുന്നു. ഡ്രൈവറെ കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചു, ഇയാളെ ഉടൻ പിടികൂടും', എഡിജിപി രാജീവ് കൃഷ്ണ പറഞ്ഞു.

'ശ്രാവണ' മാസത്തിൽ ഗംഗാ നദിയിലെ ജലം കൊണ്ടുവരാൻ ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഗൗമുഖ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ശിവഭക്തർ കാൽനടയായാണ് കൻവാർ യാത്ര നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com