ബാനറില്‍ മോദിയുടെ ചിത്രം; പരിപാടിയില്‍ പങ്കെടുക്കാതെ കെജരിവാള്‍, ഹൈജാക്ക് ചെയ്യാന്‍ ശ്രമമെന്ന് എഎപി 

സംസ്ഥാന സര്‍ക്കാര്‍ പരിപാടികള്‍ കേന്ദ്രം ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് എഎപി ആരോപിച്ചു
എഎപി ട്വിറ്ററില്‍ പങ്കുവച്ച് ചിത്രം
എഎപി ട്വിറ്ററില്‍ പങ്കുവച്ച് ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയ്ക്ക് ഒപ്പമുള്ള പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കൈജരിവാള്‍. ഡല്‍ഹി സര്‍ക്കാരിന്റെ വനം, പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച വനമഹോത്സവ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് കെജരിവാള്‍ വിട്ടുനിന്നത്. സംസ്ഥാന സര്‍ക്കാര്‍ പരിപാടികള്‍ കേന്ദ്രം ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് എഎപി ആരോപിച്ചു. 

ഞായറാഴ്ചയായിരുന്നു പരിപാടിയുടെ ഉദ്ഘാടനം. വേദിയിലെ ബാനറല്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന എന്നിവരുടെ ചിത്രത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയ ബാനറാണ് സ്ഥാപിച്ചത്. എന്നാല്‍ പരിപാടിയെ കുറിച്ചുള്ള പോസ്റ്ററുകളിലെല്ലാം കെജരിവാളിന്റെയും ലഫ്. ഗവര്‍ണറുടെയും ചിത്രമാണ് എന്നും ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ബാനര്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്നും എഎപി കുറ്റപ്പെടുത്തി. 

ആദ്യമുണ്ടായിരുന്ന ബാനര്‍ മാറ്റി മോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയുള്ള ബാനര്‍ സ്ഥാപിക്കാന്‍ നിര്‍ദേശം ലഭിച്ചതായി പരിപാടിയുടെ സംഘാടകരും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ കൊണ്ടാണ് കെജരിവാള്‍ പങ്കെടുക്കാത്തത് എന്നാണ് അറിയിച്ചതെന്ന് ലഫ്. ഗവര്‍ണറുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com