23,000ലധികം കോഴ്‌സുകള്‍ സൗജന്യമായി പഠിക്കാം; വമ്പന്‍ പ്രഖ്യാപനവുമായി യുജിസി 

ഈ അധ്യയനവര്‍ഷം 23,000ലധികം ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠിക്കാമെന്ന് യുജിസി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഈ അധ്യയനവര്‍ഷം 23,000ലധികം ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠിക്കാമെന്ന് യുജിസി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി അടക്കം വിവിധ പോസ്റ്റ് ഗ്രാജ്യുവേറ്റ് കോഴ്‌സുകള്‍ സൗജന്യമായി പഠിക്കാനാണ് വിദ്യാര്‍ഥികള്‍ക്ക് യുജിസി അവസരം ഒരുക്കുന്നത്. പുതിയ വെബ് പോര്‍ട്ടല്‍ വഴിയാണ് പഠനം.

ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് പദ്ധതി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തിന്റെ വിദൂര ഭാഗങ്ങളില്‍ കഴിയുന്നവര്‍ക്കും ഉന്നത വിദ്യാഭ്യാസം സാധ്യമാകാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്ന് യുജിസി വ്യക്തമാക്കി.

കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 7.5 ലക്ഷം കോമണ്‍ സര്‍വീസ് സെന്ററുകളെയും സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ സെന്ററുകളെയും കോര്‍ത്തിണക്കിയാണ് കോഴ്‌സുകള്‍ ഓഫര്‍ ചെയ്യുക. രാജ്യത്ത എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസം യാഥാര്‍ഥ്യമാകുന്നതിന് ഇംഗ്ലീഷിന് പുറമേ പ്രാദേശിക ഭാഷകളിലും പഠന വിഷയങ്ങള്‍ ലഭ്യമാക്കുമെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ അറിയിച്ചു.

യുജിസി പോര്‍ട്ടല്‍ വഴി സൗജന്യമായി ഈ കോഴ്‌സുകള്‍ പഠിക്കാം. വിവിധ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തുമ്പോള്‍ പ്രതിദിനം 20 രൂപ വീതം ഫീസ് ഈടാക്കുമെന്നും  ജഗദീഷ് കുമാര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com