തത്തകളെയും മൈനകളെയും വളര്‍ത്തരുത്; കൂട്ടിലുള്ളവയെ തുറന്നുവിടണം: നീലഗിരിയില്‍ നിരോധനം

വനത്തില്‍നിന്നും പിടികൂടി വീടുകളില്‍ കൊണ്ടുവന്ന് ഈ പക്ഷിവിഭാഗങ്ങളെ വളര്‍ത്തരുതെന്ന് വനംവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഗൂഡല്ലൂര്‍: നീലഗിരിയിലെ വീടുകളില്‍ തത്തകളെയും മൈനകളെയും വളര്‍ത്തുന്നത് നിരോധിച്ച് ഉത്തരവ്. വനത്തില്‍നിന്നും പിടികൂടി വീടുകളില്‍ കൊണ്ടുവന്ന് ഈ പക്ഷിവിഭാഗങ്ങളെ വളര്‍ത്തരുതെന്ന് വനംവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

ഇതു സംബന്ധിച്ച് പന്തല്ലൂര്‍ താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ മൈക്കിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിത്തുങ്ങി. നിയമം ലംഘിച്ച് ഇവയെ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വീട്ടിലുള്ള തത്തകളെയും മൈനകളെയുമടക്കമുള്ള വളര്‍ത്തപക്ഷികളെ ഉടന്‍ തുറന്നു വിടണമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com