'രഘുപതി രാഘവ രാജാറാം..'; പൊലീസ് സ്റ്റേഷനിൽ ഭജന്‍; കോൺ​ഗ്രസ് നേതാക്കളുടെ വേറിട്ട പ്രതിഷേധം ( വീഡിയോ)

സ്‌റ്റേഷനിലെത്തിച്ച നേതാക്കളും പ്രവര്‍ത്തകരും കസേരകളിലും നിലത്തുമായി ഇരുന്നാണ് 'രഘുപതി രാഘവ രാജാറാം' ആലപിച്ചത്
നേതാക്കളുടെ ഗാനാലാപനം/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
നേതാക്കളുടെ ഗാനാലാപനം/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ് സ്റ്റേഷനെ സംഗീതസാന്ദ്രമാക്കി. 'രഘുപതി രാഘവ രാജാറാം' എന്ന ഭജന്‍ ആലപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ വേറിട്ട പ്രതിഷേധം തുടര്‍ന്നത്. അധീര്‍ രഞ്ജന്‍ ചൗധരി, ഹരീഷ് റാവത്ത്, കെ സി വേണുഗോപാല്‍ തുടങ്ങിയവരാണ് സ്റ്റേഷനില്‍ സംഗീതപ്രതിഷേധം തീര്‍ത്തത്. 

ഇ ഡി ഓഫീസിന് സമീപം പ്രതിഷേധിച്ച നേതാക്കളെ തുഗ്ലക് റോഡ് സ്‌റ്റേഷനിലേക്കാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടു വന്നത്. സ്‌റ്റേഷനിലെത്തിച്ച നേതാക്കളും പ്രവര്‍ത്തകരും കസേരകളിലും നിലത്തുമായി ഇരുന്നാണ് 'രഘുപതി രാഘവ രാജാറാം' ആലപിച്ചത്. 

ദണ്ഡി യാത്രയ്ക്കിടെ ഗാന്ധിജി ആലപിച്ച ഈ ഭജന്‍, മതേതരത്വത്തിന്റെ ഗാനമായി മാറുകയായിരുന്നു. പ്രശസ്തമായ രാമഭക്തിഗാനത്തെ ചില മാറ്റം വരുത്തലുകളിലൂടെ ഗാന്ധിജി മതേതര ഗാനമാക്കി മാറ്റുകയായിരുന്നു. പിന്നീട് സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ ജനക്കൂട്ടത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന, ആവേശം പകരുന്ന രാസത്വരകമായി ഈ ഭജന്‍ മാറുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com