അസമില്‍ പ്രളയം, ജനജീവിതം ദുരിതത്തില്‍; നഗരമധ്യത്തില്‍ കൂട്ടത്തോടെ മത്സ്യങ്ങള്‍- വീഡിയോ 

അസമില്‍ പ്രളയത്തില്‍ ജനജീവിതം ദുരിതത്തില്‍
ഗുവാഹത്തി പ്രളയത്തിന്റെ ദൃശ്യം
ഗുവാഹത്തി പ്രളയത്തിന്റെ ദൃശ്യം

ഗുവാഹത്തി: അസമില്‍ പ്രളയത്തില്‍ ജനജീവിതം ദുരിതത്തില്‍. നഗരങ്ങളില്‍ വെള്ളം കയറിയതോടെ, വാഹനഗതാഗതം സ്തംഭിച്ചു. വലിയ തോതിലുള്ള നാശനഷ്ടമാണ് അസമില്‍ നിന്ന്‌ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗുവാഹത്തിയില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ നാലുപേര്‍ മരിച്ചു. ബോറഗാവ് മേഖലയിലെ നിജാരപാറിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. വീടിനുള്ളില്‍ കുടുങ്ങിപ്പോയവര്‍ക്കാണ് മരണം സംഭവിച്ചത്. 

വീടുകളില്‍ വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങളെയാണ് മാറ്റി താമസിപ്പിച്ചത്. തിങ്കളാഴ്ച മുതല്‍ തുടരുന്ന കനത്തമഴയില്‍ നഗരങ്ങളെല്ലാം വെള്ളത്തിന്റെ അടിയിലായി. ഗതാഗത കുരുക്ക് നിത്യകാഴ്ചയായി. പലയിടങ്ങളിലും അരയ്ക്ക് വെള്ളം എത്തിയതോടെ കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. അതിനിടെ നഗരത്തില്‍ മത്സ്യങ്ങള്‍ ഒഴുകി നടക്കുന്നത് അടക്കം നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com