മധ്യപ്രദേശിൽ ദിനോസർ മുട്ടകൾ കണ്ടെത്തി; 'വിചിത്ര പ്രതിഭാസം'; അസാധാരണം

സൗരോപോഡ് ദിനോസറുകളുടെ വൈവിധ്യമാർന്ന ഗ്രൂപ്പായ ടൈറ്റനോസോറിഡ് ദിനോസറുകളുടേതാണ് മുട്ടകൾ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഭോപ്പാൽ: മധ്യപ്രദേശിൽ ദിനോസർ മുട്ടകൾ കണ്ടെത്തി ഗവേഷകർ. ഡൽഹി സർവകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് മുട്ടകളുടെ കൂട്ടം കണ്ടെത്തിയത്. ഫോസിലൈസ്ഡ് ദിനോസർ മുട്ടകളാണ് കണ്ടെത്തിയത്. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ദിനോസർ ഫോസിൽ ദേശീയ ഉദ്യാനത്തിൽ നിന്നാണ് ഈ കണ്ടെത്തൽ.

മുട്ടയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഒന്ന് മറ്റൊന്നിനുള്ളിൽ കൂടുണ്ടാക്കിയ നിലയിലാണ് മുട്ടകൾ. ദിനോസറുകളുടെ മുട്ടകൾക്കുള്ളിൽ മുട്ട എന്ന പ്രതിഭാസം ആദ്യമായാണ് ശാസ്ത്രജ്ഞർ കണ്ടെത്തുന്നത്. പക്ഷികളിൽ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. ഉരഗങ്ങളിൽ ഒരിക്കലും കണ്ടെത്തിയിട്ടില്ല.

സൗരോപോഡ് ദിനോസറുകളുടെ വൈവിധ്യമാർന്ന ഗ്രൂപ്പായ ടൈറ്റനോസോറിഡ് ദിനോസറുകളുടേതാണ് മുട്ടകൾ. ഈ കണ്ടുപിടിത്തം നേച്ചർ ഗ്രൂപ്പ് ജേണലായ സയന്റിഫിക് റിപ്പോർട്ടിൽ വിശദമാക്കുന്നു. 

ദിനോസറുകളും ഉരഗങ്ങളും തമ്മിലുള്ള ബന്ധം, ദിനോസറുകൾക്കുള്ളിലെ വൈവിധ്യം, അവയുടെ കൂടുണ്ടാക്കുന്ന സ്വഭാവം, ദിനോസറുകളുടെ പുനരുത്പാദനം എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ‌ പുതിയ ​ഗവേഷണ ഫലം സഹായിക്കും. ദിനോസറുകളുടെ പ്രത്യുത്പാദന ജീവശാസ്ത്രത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലാണിതെന്നാണ് പ്രതീക്ഷ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com