ഭാര്യമാർ പീഡിപ്പിക്കുന്നു, വീട്ടിൽ അനീതി! പ്രക്ഷോഭവുമായി തെരുവിലിറങ്ങി ഭർത്താക്കൻമാർ

സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനും ഏഴ് ജന്മങ്ങളിലും ഒരേ ഭർത്താവിനെ തന്നെ ലഭിക്കുന്നതിനും വേണ്ടി ഇന്ന് ഭാര്യമാർ 'വത് പൂർണിമ' ആഘോഷിക്കുകയാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഭാര്യമാരിൽ നിന്ന് തങ്ങൾ നേരിടുന്ന അനീതികൾക്കെതിരെ പോരാട്ടവുമായി ഒരുകൂട്ടം ഭർത്താക്കൻമാർ! ഭാര്യമാരുടെ പീഡനത്തിനെതിരെ നിയമ നിർമാണം ആവശ്യപ്പെട്ട് ഇവർ പ്രക്ഷോഭവും നടത്തി. കഴിഞ്ഞ ദിവസം ഭർത്താക്കൻമാർ പ്രകടനവുമായി തെരുവിലിറങ്ങി. മഹാരാഷ്ട്രയിലെ ഔറം​ഗബാദിലാണ് വീട്ടിലെ അനീതികൾക്കെതിരെ ഒരുകൂട്ടം ഭർത്താക്കൻമാർ രം​ഗത്തിറങ്ങിയത്. 

ഇണകളിൽ സന്തുഷ്ടരല്ലാത്ത ചില ഭർത്താക്കന്മാർ തങ്ങളുടെ പരാതികൾ ഉന്നയിക്കുന്നതിനായി കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഔറംഗബാദിൽ ഒരു 'പത്നി പീഡിറ്റ്' ആശ്രമം രൂപീകരിച്ച് പ്രവർത്തനം നടത്തുന്നുണ്ട്. ഈ കൂട്ടായ്മയിലെ അം​ഗങ്ങളാണ് നിയമ നിർമാണം ആവശ്യപ്പെട്ട് ഇപ്പോൾ പ്രക്ഷോഭവുമായി രം​ഗത്തെത്തിയത്. 

സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനും ഏഴ് ജന്മങ്ങളിലും ഒരേ ഭർത്താവിനെ തന്നെ ലഭിക്കുന്നതിനും വേണ്ടി ഇന്ന് ഭാര്യമാർ 'വത് പൂർണിമ' ആഘോഷിക്കുകയാണ്. ഇതിന്റെ ഭാ​ഗമായി സ്ത്രീകൾ ആൽമരങ്ങളെ ആരാധിക്കുന്നു. ഇതിന് ബദലായി ഇന്നലെ പുരുഷൻമാർ ആൽമരത്തെ ആരാധിച്ചു വീണ്ടും അതേ ജീവിത പങ്കാളിയെ ലഭിക്കാതിരിക്കാൻ പ്രാർത്ഥിച്ചതായി പത്നി പീഡിറ്റ് ആശ്രമത്തിന്റെ സ്ഥാപകൻ ഭാരത് ഫുലാരെ വ്യക്തമാക്കി. 

സ്ത്രീ ശാക്തീകരണത്തിനായി നിരവധി നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നു ഭാരത് പറയുന്നു. അതിനാൽ ഭർത്താക്കൻമാർ നേരിടുന്ന അനീതിക്കെതിരെ ശബ്ദമുയർത്താൻ അവർക്കായി നിയമങ്ങൾ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ഇപ്പോൾ വർധിച്ചതായും ഭാരത് പറയുന്നു. അതിനാലാണ് തങ്ങൾ പ്രക്ഷോഭവുമായി രം​ഗത്തെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com