ഒന്നിന് പിറകെ ഒന്നായി ആറെണ്ണം, കാനനപാത മുറിച്ചു കടക്കുന്ന കടുവാക്കൂട്ടം; അപൂർവ്വം- വീഡിയോ 

വിനോദ സഞ്ചാരികളുടെ വാഹനം കടന്നു പോയതിന് പിന്നാലെയാണ് വനപാത മുറിച്ച് കടന്ന് കടുവാക്കൂട്ടമെത്തിയത്
കാനനപാത മുറിച്ചു കടക്കുന്ന കടുവകളുടെ ദൃശ്യം
കാനനപാത മുറിച്ചു കടക്കുന്ന കടുവകളുടെ ദൃശ്യം

ന്ത്യൻ കാടുകളിൽ കടുവകളുടെ എണ്ണം കുറയുന്നതായി വർഷങ്ങൾക്ക് മുൻപ് വന്യജീവി സംരക്ഷണ പ്രവർത്തകർ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. അടുത്തകാലത്തായി കടുവകളുടെ എണ്ണം വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ ആശ്വാസം പകരുന്നതാണ്. കാനനപാത മുറിച്ചു കടക്കുന്ന കടുവാക്കൂട്ടത്തിന്റെ ദൃശ്യമാണ്  ഇപ്പോൾ കൗതുകമാകുന്നത്. 

വിനോദ സഞ്ചാരികളുടെ വാഹനം കടന്നു പോയതിന് പിന്നാലെയാണ് വനപാത മുറിച്ച് കടന്ന് കടുവാക്കൂട്ടമെത്തിയത്. സുശാന്ത നന്ദ ഐഎഫ്എസാണ് ഈ അപൂർവ കാഴ്ചയുടെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. കാനന പാതയിലൂടെ ഒന്നിനു പിറകെ ഒന്നായി ആറ് കടുവകളാണെത്തിയത്.

വാഹനത്തിലുണ്ടായിരുന്ന വിനോദ സഞ്ചാരികളാണ് ഈ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. കൂട്ടത്തിൽ ഒരു കടുവ കൗതുകത്തോടെ വാഹനത്തിന് മുന്നിലേക്ക് വന്നതിന് ശേഷം തിരികെ പോകുന്നതും വിഡിയോയിൽ കാണാം. സാധാരണയായി രണ്ട് മുതൽ പരമാവധി നാല് കുഞ്ഞുങ്ങളെ വരെയാണ് പെൺകടുവകൾ പ്രസവിക്കാറുള്ളത്. അഞ്ച് കുഞ്ഞുങ്ങൾ അസാധാരണമാണെന്നും അതിൽ എല്ലാം തന്നെ ജീവനോടെ ശേഷിക്കുന്നത് അപൂർവ്വമാണെന്നും സുശാന്ത നന്ദ കുറിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com