'അവര്‍ തയ്യാറായിത്തന്നെയാണ് വന്നത്, കൈയില്‍ പെട്രോള്‍ നിറച്ച കുപ്പിയുണ്ടായിരുന്നു'

യാത്രക്കാര്‍ക്കു നേരെ ആക്രമണമൊന്നും ഉണ്ടായില്ല
സെക്കന്തരാബാദില്‍ പ്രതിഷേധക്കാര്‍ തീവച്ച ട്രെയിന്‍/പിടിഐ
സെക്കന്തരാബാദില്‍ പ്രതിഷേധക്കാര്‍ തീവച്ച ട്രെയിന്‍/പിടിഐ

ഹൈദരാബാദ്: ''അവര്‍ തയാറായിത്തന്നെയാണ് വന്നത്. കൈയില്‍ കരുതിയ വാട്ടര്‍ ബോട്ടിലില്‍ പെട്രോളായിരുന്നു. അതിലെ പെട്രോള്‍ തീര്‍ന്നപ്പോള്‍ ബൈക്കുകളില്‍ നിന്ന് അവര്‍ പെട്രോള്‍ ചോര്‍ത്തി നിറച്ചു'' - സെക്കന്തരാബാദില്‍ അഗ്നിപഥിനെതിരായ പ്രക്ഷോഭത്തിലെ അക്രമത്തിനു സാക്ഷിയായ ഗബ്ബര്‍ സിങ് പറയുന്നു. 

ആദ്യത്തെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് ട്രെയിനിലെ യാത്രക്കാര്‍ പുറത്തിറങ്ങി ഓടാന്‍ തുടങ്ങിയത്. ബോംബ് സ്‌ഫോടനമാണെന്നാണ് എല്ലാവരും കരുതിയത്. ട്രെയിനില്‍ കയറിയ ആള്‍ക്കൂട്ടം കണ്ടതെല്ലാം നശിപ്പിച്ചു- ഗബ്ബര്‍ പറയുന്നു.

രാജ്‌കോട്ട് എക്‌സ്പ്രസില്‍നിന്ന് ചരക്ക് ഇറക്കുകയായിരുന്നു ഗബ്ബര്‍ സിങ്ങും അഭിഷേകും. സ്വകാര്യ കുറിയര്‍ സര്‍വീസ് ജീവനക്കാരാണ് ഇരുവരും. പെട്ടെന്നാണ് നൂറുകണക്കിനു പ്രതിഷേധക്കാര്‍ ഇരച്ചെത്തിയത്. കൈയില്‍ പെട്രോളുമായി അവര്‍ പാഴ്‌സല്‍ കോച്ചില്‍ കയറി തീയിട്ടെന്ന് ഇരുവരും പറഞ്ഞു. 

ആ സമയത്ത് പ്ലാറ്റ്‌ഫോമില്‍ പത്തില്‍ താഴെ ആര്‍പിഎഫുകാരേ ഉണ്ടായിരുന്നുള്ളൂ. ആള്‍ക്കൂട്ടം ഇരച്ചെത്തിയപ്പോള്‍ അവര്‍ ആദ്യം ഓടി. പ്രതിഷേധക്കാര്‍ കല്ലെറിയാന്‍ തുടങ്ങിയപ്പോള്‍ തിരിച്ച് എന്തെങ്കിലും ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല. രണ്ടു ട്രക്കില്‍ ചരക്കു നിറച്ചു നിര്‍ത്തിയിരിക്കുകയായിരുന്നു. അവയും ആക്രമിക്കപ്പെട്ടു. എന്നാല്‍ യാത്രക്കാര്‍ക്കു നേരെ ആക്രമണമൊന്നും ഉണ്ടായില്ല- അഭിഷേക് പറഞ്ഞു. 

രണ്ടു തീവണ്ടികളാണ് സെക്കന്തരാബാദില്‍ ഇന്നലെ അഗ്നിക്കിരയായത്. ആറ് ട്രെയിനുകള്‍ക്കു നേരെ ആക്രമണമുണ്ടായി. പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com