മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടില്‍
മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടില്‍

മഹാരാഷ്ട്രയില്‍ തിരക്കിട്ട നീക്കങ്ങള്‍; സര്‍ക്കാര്‍ ന്യൂനപക്ഷമായെന്ന് ബിജെപി; 7 മണിക്ക് എംഎല്‍എമാരുടെ യോഗം വിളിച്ച് ഉദ്ധവ്‌

എക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം 35 എംഎല്‍എമാരുണ്ടെന്നും സര്‍ക്കാര്‍ രൂപികരിക്കാന്‍ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും ബിജെപി മഹാരാഷ്ട്ര പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടില്‍

മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യം ന്യൂനപക്ഷമായെന്ന് ബിജെപി. ശിവസേനയിലെ വിമതനേതാവും മന്ത്രിയുമായ എക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം 35 എംഎല്‍എമാരുണ്ടെന്നും സര്‍ക്കാര്‍ രൂപികരിക്കാന്‍ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടില്‍ പറഞ്ഞു. 

അതേസമയം വിമത എംഎല്‍എമാര്‍ താമസിക്കുന്ന സൂറത്തിലെ ലേ മെറീഡിയന്‍ ഹോട്ടലില്‍ അനുനയനീക്കവുമായി ഉദ്ധവ് താക്കറെയുടെ അടുത്തയാളും എംഎല്‍എയുമായി മിലിന്ദ് നര്‍വേക്കര്‍ എത്തി. രാത്രി ഏഴ് മണിക്ക് ഉദ്ധവ് താക്കറെ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും. താക്കറെയും കൂടിക്കാഴ്ചയില്‍ സംബന്ധിക്കും

20 ശിവസേന എംഎല്‍എമാര്‍ ഗുജറാത്തിലേക്ക് കടന്നതോടെ മഹാരാഷ്ട്രയിലെ കൂട്ടുകക്ഷി സര്‍ക്കാര്‍ പ്രതിസന്ധിയിലായി. ഷിന്‍ഡെ ഗുജറാത്തിലേക്ക് മാറിയതിന് പിന്നാലെ ശിവസേന അദ്ദേഹത്തെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റി. സേവ്രിയില്‍ നിന്നുള്ള എംഎല്‍എ ആയ അജയ് ചൗധരി ആണ് പുതിയ ചീഫ് വിപ്പ്

ഇന്നലെ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെ 10 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനു പിന്നാലെയാണ് മന്ത്രി ഷിന്‍ഡെയെയും എംഎല്‍എമാരെയും കാണാതായത്. ശിവസേനയുടെ മുഖമായ ഏക്നാഥ് ഷിന്‍ഡെ. പൊതുമരാമത്ത്, നഗരവികസന മന്ത്രിയാണ്. പാര്‍ട്ടിയിലും മന്ത്രിസഭയിലും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ഏറെക്കാലമായി ഷിന്‍ഡെയ്ക്ക് പരാതി ഉന്നയിച്ചിരുന്നു.

അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ താന്‍ ശിവസൈനികനായി തുടരുമെന്ന് ഷിന്‍ഡെ ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. ഷിന്‍ഡെയുടെ പത്രസമ്മേളനവും ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എംഎല്‍എമാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്നുമാണ് സേനാനേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം

അധികാരത്തിന് വേണ്ടി വഞ്ചിക്കില്ല; ശിവ സൈനികനായി തുടരുമെന്ന് ഷിന്‍ഡെ
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com