നൂറ് ശതമാനം പ്ലെയ്‌സ്‌മെന്റ്, ശമ്പളം 16.66ലക്ഷമായി ഉയര്‍ന്നു; റെക്കോര്‍ഡിട്ട് ഐഐടി മദ്രാസ്

നൂറ് ശതമാനം പ്ലെയ്‌സ്‌മെന്റ് ഉറപ്പാക്കി മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിക്ക് നേട്ടം
ഐഐടി മദ്രാസ്, ഫയല്‍ ചിത്രം
ഐഐടി മദ്രാസ്, ഫയല്‍ ചിത്രം
Published on
Updated on

ചെന്നൈ: നൂറ് ശതമാനം പ്ലെയ്‌സ്‌മെന്റ് ഉറപ്പാക്കി മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിക്ക് നേട്ടം. 2020-21 അധ്യയനവര്‍ഷത്തില്‍ മാനേജ്‌മെന്റ് വിഭാഗത്തിലെ എല്ലാ വിദ്യാര്‍ഥികളും പ്ലെയ്‌സ്‌മെന്റ് നേടിയതാണ് മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിക്ക് അഭിമാന നേട്ടമായി മാറിയത്. ക്യാംപസ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത 61 വിദ്യാര്‍ഥികള്‍ക്കും വിവിധ കമ്പനികളില്‍ ജോലി ലഭിച്ചു. 

വര്‍ഷം ശരാശരി 16.66 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശമ്പളത്തില്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 

61 കുട്ടികളില്‍ 16 ശതമാനം പേര്‍ക്ക് പ്ലെയ്‌സ്‌മെന്റിന് മുന്‍പ് തന്നെ പ്രീ പ്ലെയ്‌സ്‌മെന്റ് ഓഫര്‍ ലഭിച്ചു.ഇന്റേണ്‍ഷിപ്പ് ചെയ്ത കമ്പനികളില്‍ തന്നെയാണ് ഇവര്‍ക്ക് ജോലി ലഭിച്ചതെന്ന് ഐഐടിയുടെ പ്രസ്താവനയില്‍ പറയുന്നു. ആമസോണ്‍, സിസ്‌കോ, ഡിലോയിറ്റ്, ഐസിഐസിഐ, മക്കന്‍സി തുടങ്ങിയ കമ്പനികളിലാണ് ഇവര്‍ക്ക് ജോലി ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com