ബംഗാളില്‍ മമതയുടെ 'സര്‍വ്വാധിപത്യം'; മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പ് തൂത്തുവാരി തൃണമൂല്‍

പശ്ചിമ ബംഗാള്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം.
മമത ബാനര്‍ജി
മമത ബാനര്‍ജി


കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 107 മുന്‍സിപ്പാലിറ്റികളില്‍ 93 എണ്ണവും ടിഎംസി പിടിച്ചെടുത്തു. നിയസഭ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന് പിന്നാലെ ബംഗാളില്‍ വീണ്ടും ശക്തമായ മുന്നേറ്റം നടത്തിയിരിക്കുകയാണ് മമത. 

ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയുടെ ശക്തികേന്ദ്രമായ കാന്തി മുന്‍സിപ്പാലിറ്റിയിലും തൃണമൂല്‍ കോണ്‍ഗ്രസാണ് ജയിച്ചത്. 

സിപിഎം നേതൃത്വത്തിലുള്ള ഇടത് മുന്നണി തഹേര്‍പൂര്‍ മുന്‍സിപ്പാലിറ്റിയില്‍ വിജയിച്ചു. ബിജെപിക്കും കോണ്‍ഗ്രസിനും മുന്‍സിപ്പാലിറ്റി ഭരണം പിടിച്ചെടുക്കാന്‍ സാധിച്ചില്ല. പുതുതായി രൂപീകരിച്ച ഹാംരോ പാര്‍ട്ടി ഡാര്‍ജീലിങ് മേഖലയില്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. ഒരു മുന്‍സിപ്പാലിറ്റിയില്‍ ഇവര്‍ വിജയിച്ചു. 

27 മുന്‍സിപ്പാലിറ്റികളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു വാര്‍ഡില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല. നാല് മുന്‍സിപ്പാലിറ്റികളില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടിയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com