ചെന്നൈയ്ക്ക് ആദ്യ ദലിത് മേയര്‍, 28കാരി ഭരണ നേതൃത്വത്തിലേക്ക്, പുതു ചരിത്രം

ചെന്നൈയുടെ ആദ്യ ദലിത് മേയര്‍ ആയി ഇരുപത്തിയെട്ടുകാരിയായ ആര്‍ പ്രിയ
ആര്‍ പ്രിയ/'ട്വിറ്റര്‍
ആര്‍ പ്രിയ/'ട്വിറ്റര്‍

ചെന്നൈ: ചെന്നൈയുടെ ആദ്യ ദലിത് മേയര്‍ ആയി ഇരുപത്തിയെട്ടുകാരിയായ ആര്‍ പ്രിയയെ തെരഞ്ഞെടുക്കും. മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രിയയെ സ്ഥാനാര്‍ഥിയാക്കാന്‍ ഡിഎംകെ തീരുമാനിച്ചു. ഭരണസമിതിയില്‍ പാര്‍ട്ടിക്കു വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ പ്രിയയുടെ ജയം ഉറപ്പാണ്.

വടക്കന്‍ ചെന്നൈയിലെ തിരു വിക നഗറില്‍നിന്നുള്ള പ്രിയ എഴുപത്തിനാലാം വാര്‍ഡില്‍നിന്നാണ് കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. താരാ ചെറിയാനും കാമാക്ഷി ജയരാമനും ശേഷം ചെന്നൈ കോര്‍പ്പറേഷന്റെ തലപ്പത്ത് എത്തുന്ന വനിതയാണ് പ്രിയ.

ജോര്‍ജ് ടൗണ്‍ കോളജില്‍ നിന്ന് എംകോ ബിരുദം നേടിയ പ്രിയ മുന്‍ എംഎല്‍എ ചെങ്കൈ ശിവത്തിന്റെ അനന്തരവളാണ്. പിതാവ് പേരാമ്പൂര്‍ രാജന്‍ സജീവ ഡിഎംകെ പ്രവര്‍ത്തകനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com