വിരലടയാളം വൈകിയാലും കുട്ടികളുടെ ആധാര്‍ റദ്ദാക്കില്ല; ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വൈകിയാലും കുട്ടികളുടെ ആധാര്‍ റദ്ദാക്കില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വൈകിയാലും കുട്ടികളുടെ ആധാര്‍ റദ്ദാക്കില്ല. 2016ലെ ഇത് സംബന്ധിച്ച ചട്ടം ഐടി മന്ത്രാലയം ഭേദഗതി ചെയ്തു. 

5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാറില്ല. വിരലടയാളവും മറ്റും പൂര്‍ണമായും വികസിക്കാത്തതിനെ തുടര്‍ന്നാണ് ഇത്. 5 വയസ് തികഞ്ഞ് 2 വര്‍ഷത്തിനുള്ളില്‍ ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തണം. അല്ലെങ്കില്‍ ആധാര്‍ നിര്‍ജീവമാവും. ഇതിന് ശേഷം 1 വര്‍ഷത്തിനുള്ളില്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ആധാര്‍ നമ്പര്‍ അസാധുവാകും എന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ. ഇതിനാണ് ഐടി മന്ത്രാലയം ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. 

ഇനി ഈ സമയപരിധിക്കുള്ളില്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ആധാര്‍ റദ്ദാക്കില്ല എങ്കിലും നിര്‍ജീവ അവസ്ഥയിലായിരിക്കും. 15ാമത്തെ വയസിലാണ് രണ്ടാമത്തെ ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തേണ്ടത്. 5,15 വയസ് കഴിഞ്ഞ് 2 വര്‍ഷത്തിനുള്ളിലെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഇതിനൊപ്പം, അസാധുവാക്കപ്പെട്ട ആധാര്‍ പുനസ്ഥാപിക്കാനുള്ള ഫീല്‍ഡ് പരിശോധനയില്‍ നിന്നും കുട്ടികളെ ഒഴിവാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com