ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; വോട്ടിങ്ങ് മെഷീനുകള്‍ മോഷ്ടിച്ചു; ആരോപണവുമായി അഖിലേഷ് യാദവ്

പരിശീലനത്തിന് ഉപയോഗിച്ച വോട്ടിങ് യ്ന്ത്രങ്ങളാണ് ഇതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ലഖ്‌നൗ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ കൗണ്ടിങ് സെന്ററില്‍ വച്ച് ഇവിഎം വോട്ടിങ് മെഷീന്‍ കളവ് പോയെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടിനേതാവ് അഖിലേഷ് യാദവ്. വാരാണസിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നാണ് വോട്ടിങ്് മെഷീന്‍ കളവ് പോയത്. 

പരിശീലനത്തിന് ഉപയോഗിച്ച വോട്ടിങ് യ്ന്ത്രങ്ങളാണ് ഇതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ 50 ഓളം സീറ്റുകളില്‍ ബിജെപിയുടെ ഭൂരിപക്ഷം 500ല്‍ താഴെയായിരുന്നെന്നും അഖിലേഷ് പറഞ്ഞു. എന്നാല്‍ 'ചില രാഷ്ട്രീയ പാര്‍ട്ടികള്‍' കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇവിഎമ്മുകള്‍ 'എല്ലാം സിആര്‍പിഎഫിന്റെ കൈവശമുള്ള സ്‌ട്രോംഗ് റൂമില്‍ അടച്ചിരിക്കുകയാണെന്നും സിസിടിവി നിരീക്ഷണം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും ആളുകളും നിരീക്ഷിക്കുന്നുതായും കൗശല്‍രാജ് ശര്‍മ്മ പറഞ്ഞു.

അതേസമയം, വാരണാസിയില്‍ വോട്ടിങ് യന്ത്രം പിടിച്ചുവെന്ന വാര്‍ത്ത എല്ലാ നിയമസഭ മണ്ഡലങ്ങള്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. വോട്ടെണ്ണലില്‍ കൃത്രിമം കാണിക്കുന്നത് തടയാന്‍ എസ്.പി സഖ്യത്തിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളും അനുഭാവികളും ക്യാമറയുമായി സജ്ജരായിരിക്കണം. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി എസ്.പി പ്രവര്‍ത്തകര്‍ പടയാളികളായി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്കെതിരെ സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ് രംഗത്തുവന്നു. ബിജെപി വിജയിക്കും എന്നാണ് എല്ലാ എക്‌സിറ്റ് പോളുകളിലും വന്നിട്ടുള്ളത്. എക്‌സിറ്റ് പോളുകള്‍ വോട്ടിങ് യന്ത്രങ്ങള്‍ മോഷ്ടിക്കുന്നതിനുള്ള മറ മാത്രമാണെന്നും ആരാണ് എക്‌സിറ്റ് പോളുകള്‍ക്ക് പണം മുടക്കുന്നതെന്നും അഖിലേഷ് ചോദിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com