കാട്ടില്‍ നിന്ന് രസകരമായതും ഭയപ്പെടുത്തുന്നതുമായ നിരവധി കാഴ്ചകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കടുവയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന കരടിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
മഹാരാഷ്ട്രയിലെ തഡോബ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം. നമന്‍ അഗര്‍വാളാണ് ഈ അപൂര്‍വ ദൃശ്യം പകര്‍ത്തിയത്. വനത്തിലെ ചെമ്മണ്‍പാതയില്‍ കിടക്കുന്ന കടുവയുടെ മുന്നിലേക്ക് ഒരു കൂറ്റന്‍ കരടിയെത്തി. കരടിയെ കണ്ടിട്ടും കിടക്കുന്ന സ്ഥലത്തു നിന്നും ഒരിഞ്ചുപോലും മാറാന്‍ കടുവ തയാറായില്ല.
ഭയന്നു മാറാതെ വാലനക്കിക്കൊണ്ട് കിടന്ന കടുവയെ ഭയപ്പെടുത്താനായിരുന്നു കരടിയുടെ ശ്രമം. പിന്‍കാലുകളില്‍ നിവര്‍ന്ന് നിന്ന് വലിയ ശരീരം കുലുക്കി ഭയപ്പെടുത്താന്‍ കരടി രണ്ട് തവണ ശ്രമിച്ചെങ്കിലും ഇതൊന്നും കടുവയുടെ അടുത്ത് വിലപ്പോയില്ല. ഒടുവില്‍ കടുവയെ ഭയപ്പെടുത്തിയോടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് കരടി മടങ്ങുകയായിരുന്നു.ഐഎഎസ് ഉദ്യോഗസ്ഥനായ സാകേത് ബഡോലയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ