ഒല ഇലക്ട്രിക്ക് സ്‌കൂട്ടറിന് തീപിടിച്ചു; അന്വേഷണവുമായി കമ്പനി

വാഹനം കത്തിനശിച്ച സംഭവം കമ്പനിയുടെ ശ്രദ്ധയില്‍പെട്ടതായും അതിനുള്ള കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്.
കത്തുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ വീഡിയോ ദൃശ്യം
കത്തുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ വീഡിയോ ദൃശ്യം

പൂനെ:  സ്‌കൂട്ടറിന് തീപിടിച്ചതിന് പിന്നാലെ അന്വേഷണവുമായി പ്രമുഖ ഇലക്ട്രിക്ക് വാഹനനിര്‍മ്മാതാക്കളായ ഒല. ഇലക്ട്രിക്ക് വാഹനവില്‍പ്പന രംഗത്ത് മുന്നേറുന്നതിനിടെയാണ് ഒലയുടെ സ്‌കൂട്ടറിന് തീപിടിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചത്. 

പുനെയില്‍ വാഹനം കത്തിനശിച്ച സംഭവം കമ്പനിയുടെ ശ്രദ്ധയില്‍പെട്ടതായും അതിനുള്ള കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്. എതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാര്യകാരണങ്ങള്‍ വിശദീകരിക്കും. തീപിടിത്തമുണ്ടായ വാഹനത്തിന്റെ ഉടമയെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം സുരക്ഷിതമാണെന്നാണ് അറിയാന്‍ സാധിച്ചത്. ഒലയുടെ വാഹനങ്ങള്‍ ഗുണമേന്മയ്ക്ക് പ്രധാന്യം നല്‍കിയാണ് നിര്‍മിച്ചിട്ടുള്ളതെന്നുമാണ് ഒല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ രണ്ട് വേരിയന്റുകളുമായി 2021 ഓഗസ്റ്റ് 15ാം തിയതിയാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്. എസ് വണ്‍ എന്ന അടിസ്ഥാന മോഡലിന് 99,999 രൂപയും ഉയര്‍ന്ന വകഭേദമായ എസ് വണ്‍ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. ഇന്ത്യന്‍ നിരത്തുകളില്‍ ഏഥര്‍ 450, ബജാജ് ചേതക് ഇലക്ട്രിക്, ടി.വി.എസ്. ഐക്യൂബ് തുടങ്ങിയ ഇലക്ട്രിക് കരുത്തരുമായാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മത്സരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com