സിബിഎഫ്‌സിക്ക് സിനിമ നിരോധിക്കാന്‍ കഴിയില്ല; 2014മുതല്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത് ആറു ചിത്രങ്ങള്‍ക്ക്, കേന്ദ്രസര്‍ക്കാര്‍

2014 മുതല്‍ ആറു ചിത്രങ്ങള്‍ക്ക് സിബിഎഫ്‌സി സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
സിബിഎഫ്‌സി സര്‍ട്ടിഫിക്കറ്റ്
സിബിഎഫ്‌സി സര്‍ട്ടിഫിക്കറ്റ്

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് (സിബിഎഫ്‌സി) സിനിമ നിരോധിക്കാനുള്ള അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. എന്നാല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കാതെ ഇരിക്കാം. 2014 മുതല്‍ ആറു ചിത്രങ്ങള്‍ക്ക് സിബിഎഫ്‌സി സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. 

1952ലെ സിനിമാട്ടോഗ്രഫി നിയമം, 1983ലെ സിനിമാട്ടോഗ്രാഫ് നിയമങ്ങള്‍ എന്നിവ അനുസരിച്ചാണ് സിബിഎഫ്‌സി ചിത്രങ്ങള്‍ വിലയിരുത്തുന്നത്. യു,എ,എസ് കാറ്റഗറികള്‍ തിരിച്ചാണ് സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കുന്നത് എന്നും മന്ത്രി വ്യക്തമാക്കി, 2014മുതല്‍ എത്ര ചിത്രങ്ങള്‍ സിബിഎഫ്‌സി നിരോധിച്ചു എന്ന പ്രതിപക്ഷ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിവരങ്ങള്‍ നല്‍കിയത്. 

സിനിമ പ്രദര്‍ശനം ഒരു സംസ്ഥാന വിഷയമാണ്, കൂടാതെ സംസ്ഥാനത്തെ സിനിമകളുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട ലൈസന്‍സിംഗും മറ്റ് അനുബന്ധ കാര്യങ്ങളും സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയില്‍ വരുന്നതാണ്-മന്ത്രി വ്യക്തമാക്കി. 

ഒരു സിനിമ നിരോധിക്കാനുള്ള അധികാരം സിബിഎഫ്സിക്കില്ല. എന്നാല്‍, 1952ലെ സിനിമാട്ടോഗ്രാഫ് നിയമത്തിലെ സെക്ഷന്‍ 5 ബി പ്രകാരം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സര്‍ട്ടിഫിക്കേഷന്‍ നിരസിക്കാന്‍ സിബിഎഫ്സിക്ക് കഴിയും.-മന്ത്രി വ്യക്തമാക്കി. 

2014-15 വര്‍ഷത്തില്‍ ഒരു സിനിമയ്ക്കും 2016-17ല്‍ രണ്ടെണ്ണത്തിനും 2018-19ല്‍ രണ്ടെണ്ണത്തിനും 2019-20ല്‍ ഒരെണ്ണത്തിനും സിബിഎഫ്‌സി സര്‍ട്ടിഫിക്കേഷന്‍ നിരസിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com