നാളെ മുതല്‍ പള്ളികളില്‍ മൈക്ക് ഉപയോഗിച്ച് വാങ്ക് വിളിച്ചാല്‍ അതേരീതില്‍ ഹനുമാന്‍ ചാലിസ ചൊല്ലണം; വെല്ലുവിളിച്ച് രാജ് താക്കറെ

എല്ലാ ഹിന്ദുക്കളോടും താന്‍ അഭ്യര്‍ഥിക്കുന്നു. മെയ് നാലിന് പള്ളികളില്‍ നിന്ന് ഉച്ചഭാഷിണിയില്‍ വാങ്ക് വിളിച്ചാല്‍ ആ സ്ഥലങ്ങളില്‍ ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വായിക്കണം
നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ
നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ

മുംബൈ: ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ നാളെ മഹാരാഷ്ട്രയിലെ പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ നേതാവ് രാജ് താക്കറെ. എല്ലാ ഹിന്ദുക്കളോടും താന്‍ അഭ്യര്‍ഥിക്കുന്നു. മെയ് നാലിന് പള്ളികളില്‍ നിന്ന് ഉച്ചഭാഷിണിയില്‍ വാങ്ക് വിളിച്ചാല്‍ ആ സ്ഥലങ്ങളില്‍ ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വായിക്കണം. അപ്പോഴാണ് ഉച്ചഭാഷിണികളുടെ ബുദ്ധിമുട്ട് അവര്‍ തിരിച്ചറിയുകയെന്നും രാജ് താക്കറെ പറഞ്ഞു.

മതത്തിന്റെ പേരില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് കാരണം, പ്രായമായവര്‍, രോഗികള്‍, കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെല്ലാം അസ്‌നസ്ഥരാണ്. ഇതുകൊണ്ടാണ് രാത്രി പത്തുമണി മുതല്‍ രാവിലെ ആറു മണിവരെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

ഈ നിയമം നിലനില്‍ക്കെ എങ്ങനെയാണ് പള്ളികളില്‍ വാങ്ക് വിളികള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. അത്തരത്തില്‍ അനുമതി നല്‍കിയെങ്കില്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്കും അനുമതി നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

ഔറംഗബാദില്‍ നടന്ന റാലിയില്‍ പ്രകോപനപരമായി പ്രസംഗിച്ചതിന് രാജ് താക്കറെക്കെതിരെ പൊലീസ്  കേസെടുത്തു.  റാലിയുടെ സംഘാടകരായ മറ്റ് മൂന്ന് പേര്‍ക്കെതിരെയും ഔറംഗബാദ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 പ്രകാരമാണ് രാജ് താക്കറെക്കെതിരെ കേസെടുത്തത്. 

മെയ് നാലിന് ശേഷം ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ ഞങ്ങള്‍ ഇരട്ടി ശക്തിയോടെ ഹനുമാന്‍ ചാലിസ വായിക്കും. ഞങ്ങളുടെ മുന്നറിയിപ്പ് നിങ്ങള്‍ വകവെച്ചില്ലെങ്കില്‍ ഞങ്ങളുടെ രീതിയില്‍ കൈകാര്യം ചെയ്യും. മെയ് നാലിനകം ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ മഹാരാഷ്ട്രയുടെ ശക്തി ഞങ്ങള്‍ കാണിക്കും- താക്കറെ പ്രസം?ഗത്തില്‍ പറഞ്ഞു.''ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ സംഭവിക്കുമെന്നതിനൊന്നും ഞങ്ങള്‍ ഉത്തരവാദികളായിരിക്കില്ല. ഇത് മതപരമായ വിഷയമല്ല, സാമൂഹിക വിഷയമാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഇത് മതപരമായ വിഷയമാക്കിയാല്‍ ഞങ്ങള്‍ സമാനമായ രീതിയില്‍ പ്രതികരിക്കും,- അദ്ദേഹം പറഞ്ഞു.  സംസ്ഥാനത്ത് കലാപം ഉണ്ടാക്കുന്നതില്‍ താല്‍പ്പര്യമില്ല. എന്നാല്‍ ഉച്ചഭാഷിണികള്‍ പൊതുജീവിതത്തത്തിന് ബുദ്ധിമുട്ടാണ്. ഉത്തര്‍പ്രദേശില്‍ ഉച്ചഭാഷിണി നീക്കം ചെയ്യാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് മഹാരാഷ്ട്രയില്‍ കഴിയില്ല. നിയമവിരുദ്ധമായാണ് ഉച്ചഭാഷിണികള്‍ ഉപയോ?ഗിക്കുന്നത്. എല്ലാ ആരാധനാലയങ്ങളില്‍ നിന്നും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണം. ആദ്യം പള്ളികളില്‍ നിന്നുള്ളവ നീക്കണമെന്നും രാജ് താക്കറെ പറഞ്ഞു.

അതേസമയം, രാജ് താക്കറെയുടെ വെല്ലുവിളി നേരിടാനൊരുങ്ങി പൊലീസ്. സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ഡിജിപി രാജ്‌നിഷ് സേഠ് പറഞ്ഞു. രാജ് താക്കറെയുടെ പ്രസംഗം പരിശോധിക്കും. ആവശ്യമുണ്ടെങ്കില്‍ നിയമനടപടികളെടുക്കും. ഏതു ക്രമസമാധാന സാഹചര്യത്തെയും നേരിടാന്‍ സേന സജ്ജമാണ്. സമാധാനം നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  പൊലീസുകാരുടെ അവധികളെല്ലാം റദ്ദാക്കി. സ്റ്റേറ്റ് റിസര്‍വ് പൊലീസ് ഫോഴ്‌സിന്റെ (എസ്ആര്‍പിഎഫ്) 87 കമ്പനിയും 30,000 ഹോം ഗാര്‍ഡുകളെയും സംസ്ഥാനത്താകെ വിന്യസിച്ചിട്ടുണ്ട്. ആരും നിയമം കൈയിലെടുക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com