പരീക്ഷാ കേന്ദ്രത്തില്‍വച്ച് ഹൃദയാഘാതം; പ്ലസ് ടുവിദ്യാര്‍ഥി മരിച്ചു 

ഉടന്‍ തന്നെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ വിദ്യാര്‍ഥി മരിച്ചു.
Death_Picture
Death_Picture

തിരുപ്പതി: പരീക്ഷയെഴുതാനെത്തിയ പതിനേഴുകാരനായ വിദ്യാര്‍ഥി ഹൃദയാഘാതത്തെ  തുടര്‍ന്ന് മരിച്ചു. പ്ലസ് ടു രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ചത്. തിരുപ്പതി ജില്ലയിലെ ഗുഡുര്‍ ടൗണില്‍ പരീക്ഷാ സെന്ററില്‍ വച്ച്് രാവിലെയാണ് വിദ്യാര്‍ഥിക്ക് ഹൃദയാഘാതമുണ്ടായത്.

ഗുഡൂര്‍ ടൗണിലെ ശ്രീ സ്വര്‍ണന്ദ്ര ഭാരതി ജൂനിയര്‍ കോളജിലെ വെങ്കട സതീഷ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ഇന്ന് രാവിലെ ഗുഡൂരിലെ ഡിആര്‍ഡബ്ല്യു കോളജില്‍ ഇന്റര്‍മീഡിയറ്റ് ഇംഗ്ലീഷ് പരിക്ഷയ്ക്കായാണ് കുട്ടിയെത്തിയത്.

രാവിലെ ഏഴരയോടെ വിദ്യാര്‍ഥികള്‍ പരീക്ഷാഹാളില്‍ എത്തിതുടങ്ങിയിരുന്നു. ഹാളില്‍ എത്തുന്നതിന് മുന്‍പ് പൊലീസ് കുട്ടികളുടെ പരിശോധനനടത്തിയിരുന്നു. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി സതീഷ് പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് കുറച്ചുനേരം മാറിയിരിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. അതിനിടെ കുട്ടിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ വിദ്യാര്‍ഥി മരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com