ആരും 'ലക്ഷ്മണരേഖ' ലംഘിക്കരുത്; സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് കേന്ദ്ര നിയമമന്ത്രി 

'കോടതി സര്‍ക്കാരിനേയും നിയമനിര്‍മ്മാണസഭകളേയും ബഹുമാനിക്കണം'
കിരണ്‍ റിജിജു/ എഎന്‍ഐ
കിരണ്‍ റിജിജു/ എഎന്‍ഐ

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസുകള്‍ മരവിപ്പിച്ച സുപ്രീകോടതി വിധിയോട് പ്രതികരിച്ച് കേന്ദ്ര നിയമമന്ത്രി. കോടതിയും സര്‍ക്കാരും പരസ്പരം ബഹുമാനിക്കണം. കോടതിയേയും അതിന്റെ സ്വാതന്ത്ര്യത്തേയും ആദരിക്കുന്നു. അതേസമയം ഇരുസ്ഥാപനങ്ങളും ലക്ഷ്മണരേഖ മറികടക്കരുതെന്നും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഭരണഘടനയിലെ വ്യവസ്ഥകളേയും നിലവിലെ നിയമങ്ങളും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കോടതി സര്‍ക്കാരിനേയും നിയമനിര്‍മ്മാണസഭകളേയും ബഹുമാനിക്കണം. അതുപോലെ തിരിച്ചും. ആരും ലക്ഷ്മണരേഖ ലംഘിക്കരുതെന്നും കേന്ദ്ര നിയമമന്ത്രി പറഞ്ഞു. 

സുപ്രീംകോടതി ഉത്തരവ് തെറ്റാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് കേന്ദ്രമന്ത്രി പ്രതികരിച്ചില്ല. തീവ്രവാദം പോലുള്ള കുറ്റങ്ങള്‍ ഉള്‍പ്പെട്ട കേസുകളും ഉള്ളതിനാല്‍, ഇത്തരം വിചാരണകള്‍ തുടരണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ സുപ്രീംകോടതി ഈ വാദം തള്ളിക്കളയുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com