കടുത്ത ചൂട്: ചിറക് തളര്‍ന്ന് പക്ഷികള്‍ കൂട്ടത്തോടെ താഴേക്ക്, ആശങ്ക

ഗുജറാത്തില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് പക്ഷികള്‍ കൂട്ടത്തോടെ തളര്‍ന്നുവീഴുന്നത് വര്‍ധിക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗുജറാത്തില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് പക്ഷികള്‍ കൂട്ടത്തോടെ തളര്‍ന്നുവീഴുന്നത് വര്‍ധിക്കുന്നു. കടുത്ത ചൂടിനെ തുടര്‍ന്ന്് നിര്‍ജ്ജലീകരണം സംഭവിച്ചാണ് പക്ഷികള്‍ കൂട്ടത്തോടെ താഴെ വീഴുന്നതെന്ന് മൃഗഡോക്ടര്‍മാര്‍ പറയുന്നു.

അഹമ്മദാബാദിലാണ് സംഭവം. കടുത്ത ചൂടിനെ തുടര്‍ന്ന്് ജലസംഭരണികള്‍ വറ്റിയതാണ് കാരണം. ഏതാനും ആഴ്ചകള്‍ക്കിടെ തളര്‍ന്നുവീണ ആയിരക്കണക്കിന് പക്ഷികളെയാണ് മൃഗഡോക്ടര്‍മാര്‍ ചികിത്സിച്ചത്. പ്രാവുകളും പരുന്തുകളുമാണ് തളര്‍ന്നുവീഴുന്ന പക്ഷികളില്‍ കൂടുതല്‍.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് തളര്‍ന്നുവീഴുന്ന പക്ഷികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതായി ഡോക്ടര്‍മാര്‍ പറയുന്നു. നിര്‍ജ്ജലീകരണം സംഭവിച്ച് തളര്‍ന്നുവീഴുന്ന പക്ഷികളുടെ എണ്ണത്തില്‍ പത്തുശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. മള്‍ട്ടിവൈറ്റമിന്‍ ഗുളികകളും വെള്ളം കുത്തിവെച്ചുമാണ് പക്ഷികളെ ചികിത്സിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com