പറ്റ്ന: കാമുകിയെ കാണാനായി ഗ്രാമത്തിലെത്തിയ യുവാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി കല്യാണം കഴിപ്പിച്ചു. ബിഹാറിലെ നവാദ ഗ്രാമത്തിലാണ് സംഭവം.
ഖന്ഖന്പുര് ഗ്രാമവാസിയായ കാമുകി ശബാന പര്‍വീണിനെ കാണാന്‍ ഒളിച്ചെത്തിയ രാജു ഖാനെയാണ് നാട്ടുകാര്‍ പിടികൂടി വിവാഹം കഴിപ്പിച്ചത്. ഇരുവരും കുറേക്കാലമായി പ്രണയത്തിലായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. ശബാനയെ കല്യാണം കഴിക്കാതെ ഒഴിഞ്ഞുമാറിയിരുന്ന രാജു ഖാന്, ഇടയ്ക്കിടെ ഇവരെ കാണാന്‍ എത്തിയിരുന്നു.
ഇതിനിടെയാണ് നാട്ടുകാരുടെ മുന്നില്‍പ്പെട്ടത്. രാജുവിനെ വിവാഹം ചെയ്യാന്‍ സമ്മതമാണോ എന്ന ചോദ്യത്തിന് ശബാന അനുകൂല മറുപടി നല്കി. രാജുവും സമ്മതം അറിയിച്ചതോടെ ഇരുവരെയും വിവാഹം കഴിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവതിയുടെ വീട്ടുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അയല്‍ക്കാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ