അംബാല: ശീതള പാനീയത്തിന്റെ കുപ്പി കടിച്ചു തുറക്കുന്നതിനിടെ അടപ്പ് തൊണ്ടയില്‍ കുരുങ്ങി പതിനഞ്ചുകാരന് മരിച്ചു. ഹരിയാനയിലെ അംബാലയിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ യഷ് ആണ് മരിച്ചത്.
സോഫ്റ്റ് ഡ്രിങ് ബോട്ടില്‍ സഹോദരിക്കു തുറക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് യഷ് കടിച്ചു തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. അകത്തേക്കു തെറിച്ച അടപ്പ് തൊണ്ടയില്‍ കുരുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അടപ്പ് എടുത്തുമാറ്റാന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് യഷിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തതായി പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ