നിർത്തിയിട്ടിരുന്ന ട്രക്കിൽ ജീപ്പ് ഇടിച്ചു; എട്ട് പേർക്ക് ദാരുണാന്ത്യം 

ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്നൗ: ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗറിൽ ജീപ്പും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. 11 പേരുമായി പോയ ജീപ്പ് നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. 

മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പരിക്കേറ്റവർക്ക് 50,000രൂപ വീതം നൽകും.

“ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗറിലുണ്ടായ റോഡ് അപകടം വളരെ വേദനാജനകമാണ്. ദുഃഖിതരായ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. ഈ വലിയ ദുഃഖം താങ്ങാനുള്ള ശക്തി ദൈവം അവർക്ക് നൽകട്ടെ. ഇതോടൊപ്പം പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിക്കുന്നു”, മോദി ട്വിറ്ററിൽ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com