എട്ടുവര്‍ഷം കൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തി; അതിജീവന ശേഷിയുള്ളതാക്കി: മോദി ജപ്പാനില്‍

ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി
ചിത്രം:പ്രധാനമന്ത്രിയുടെ ഓഫീസ്/ട്വിറ്റര്‍
ചിത്രം:പ്രധാനമന്ത്രിയുടെ ഓഫീസ്/ട്വിറ്റര്‍

ടോക്യോ: ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും അതിജീവനശേഷിയുള്ളതാക്കി മാറ്റുകയും ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ടോക്യോയില്‍ നടക്കുന്ന ദ്വിദിന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ജപ്പാനിലെത്തിയത്.

കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് നാം നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും അതിജീവന ശേഷിയുള്ളതാക്കുകയും ചെയ്തു. വികസനത്തിന്റെ കരുത്തുറ്റ സ്തംഭമായി ജനാധിപത്യം വര്‍ത്തിക്കുകയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാ പൗരന്മാരുടെയും ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കും വിധത്തില്‍ ആരെയും വിട്ടുപോകാത്ത തരത്തിലുള്ള അധികാരനിര്‍വഹണം സാധ്യമാക്കുന്നതുമായ സംവിധാനം നിലവില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. ജനങ്ങള്‍ നയിക്കുന്ന സര്‍ക്കാരാണ് ഇന്ന് ഇന്ത്യയിലുള്ളത്-മോദി പറഞ്ഞു.

ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ്  ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് (ക്വാഡ്). മോദിയെ കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് എന്നിവരാണ് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റു നേതാക്കള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com