മൂന്ന് പേര്‍ ചേര്‍ന്ന് അടിച്ചു മാറ്റിയത് 40 ആഡംബര കാറുകള്‍! പ്രചോദനം 'ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്' സിനിമ; പിടിയില്‍

കഴിഞ്ഞ ഏപ്രിലിന് ശേഷം തങ്ങള്‍ 40 ആഡംബര കാറുകളാണ് മോഷ്ടടിച്ചതെന്നു ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനിടെ മൂന്ന് പേര്‍ ചേര്‍ന്ന് മോഷ്ടിച്ചത് 40 ആഡംബര കാറുകള്‍. ഒടുവില്‍ മൂവര്‍ സംഘത്തെ പൊലീസ് പിടികൂടി. ഉത്തംനഗര്‍ സ്വദേശികളായ മനീഷ് റാവു, ജഗ്ദീപ് ശര്‍മ എന്നിവരും മീററ്റ് സ്വദേശിയായ ആസ് മുഹമ്മദുമാണ് വെള്ളിയാഴ്ച ഡല്‍ഹി പൊലീസിന്റെ വലയിലായത്. കാര്‍ അണ്‍ലോക്ക് ചെയ്യാന്‍ സ്‌കാനറുകള്‍, ജിപിഎസിനെ വെല്ലാന്‍ പ്രത്യേക ജാമര്‍, സെന്‍സര്‍ കിറ്റ്, കാന്തം, എല്‍എന്‍ടി താക്കോല്‍, എട്ട് റിമോട്ട് നിയന്ത്രിത താക്കോലുകള്‍, അഞ്ച് തിരകളടങ്ങിയ തോക്ക്, സോഫ്റ്റ്വെയര്‍ ഹാക്ക് ചെയ്യാനുള്ള സംവിധാനങ്ങള്‍ എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 

ചോദ്യം ചെയ്യലില്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് കാറുകള്‍ മോഷ്ടിക്കുന്നവരാണെന്ന് പൊലീസിന് വ്യക്തമായി. കഴിഞ്ഞ ഏപ്രിലിന് ശേഷം തങ്ങള്‍ 40 ആഡംബര കാറുകളാണ് മോഷ്ടടിച്ചതെന്നു ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തി. മോഷ്ടിച്ച കാര്‍ മറിച്ചുവില്‍ക്കാനുള്ള കരാര്‍ ഉറപ്പിക്കുന്നതിനിടെയാണ് സംഘം പൊലീസ് പിടിയിലായത്. പിടിയിലായവരില്‍ മുഹമ്മദാണ് കാര്‍ മറിച്ച് വില്‍ക്കുന്നവരില്‍ പ്രധാനി. 

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് സ്‌കാനര്‍ ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കാര്‍ അണ്‍ലോക്ക് ചെയ്യുകയാണ് ആദ്യം ചെയ്യുക. ഒപ്പം ജാമര്‍ ഉപയോഗിച്ച് ജിപിഎസും പ്രവര്‍ത്തനക്ഷമമാക്കും. സോഫ്റ്റ്വെയര്‍ ഹാക്ക് ചെയ്യുന്ന ഉപകരണം ഉപയോഗിച്ച് സോഫ്റ്റ്വെയര്‍ ഫോര്‍മാറ്റ് ചെയ്ത് പുതിയ സോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ഇതിന് ശേഷം സിസിടിവിയില്ലാത്ത ആശുപത്രി പരിസരത്തും മറ്റും വാഹനം പാര്‍ക്ക് ചെയ്ത ശേഷം വില്‍പ്പന നടത്തുകയും ചെയ്യും. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com