'പ്രവാചകനെ അധിക്ഷേപിച്ചു'; ബിജെപി വക്താവിന് എതിരെ കേസെടുത്ത് മുംബൈ പൊലീസ്

ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന് എതിരെയാണ് മത വികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തിരിക്കുന്നത്
നുപുര്‍ ശര്‍മ/ ട്വിറ്റര്‍ 
നുപുര്‍ ശര്‍മ/ ട്വിറ്റര്‍ 

മുംബൈ: പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ചെന്ന പരാതിയില്‍ ബിജെപി മുംബൈ വക്താവ് നുപുര്‍ ശര്‍മയ്ക്ക് എതിരെ മുംബൈ പൊലീസ് കേസെടുത്തു. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന് എതിരെയാണ് മത വികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തിരിക്കുന്നത്. 

റാസാ അക്കാദമിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മതവിഭാഗങ്ങല്‍ തമ്മില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ബിജെപി വക്താവ് പ്രവാചകനെ അധിക്ഷേപിച്ചത്. 

മതനികാരം വ്രണപ്പെടുത്തിയതിന് ഐപിസി സെക്ഷന്‍ 295 (എ), ഇരു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുക വളര്‍ത്താന്‍ ശ്രമിച്ചതിന് 153 (എ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

വെള്ളിയാഴ്ച നടന്ന ചര്‍ച്ചയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്. സംഭവം വിവാദമായതിന് പിന്നാലെ തനിക്ക്  വധഭീഷണിയുണ്ടെന്ന് ആരോപിച്ച് നുപുര്‍ ശര്‍മ രംഗത്തുവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com