കള്ളപ്പണ ഇടപാട്‌: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ ഇഡി അറസ്റ്റ് ചെയ്തു

അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ആം ആദ്മി പാര്‍ട്ടി
സത്യേന്ദര്‍ ജെയിന്‍
സത്യേന്ദര്‍ ജെയിന്‍

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് സത്യേന്ദർ ജെയിനെ അറസ്റ്റു ചെയ്തത്. കേസിൽ ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു അതേസമയം, അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

2015–16 കാലഘട്ടത്തിൽ സത്യേന്ദർ ജെയിൻ ജനപ്രതിനിധിയായിരിക്കെ ക്രമക്കേട് നട‌ത്തിയെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. ഹവാല ഇടപാടുകളിലൂടെ കൊ‌ൽക്കത്ത കേന്ദ്രമായ കമ്പനിയിൽ നിന്നു ലഭിച്ച 4.81 കോടി രൂപ കടലാസ് ക‌മ്പനിയുടെ പേരിലേക്കു മാറ്റി. ഇതുപയോഗിച്ചു സ്ഥലം വാങ്ങുകയും കൃഷി സ്ഥ‌ലം വാങ്ങാൻ എടുത്തിരുന്ന വായ്പ തിരിച്ചടയ്ക്കാൻ ഉപയോഗിക്കുകയും ചെയ‌്തു

നേരത്തെ സത്യേന്ദർ ജെയിന്റെ  4.81 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. സത്യേന്ദർ ജെയിന്റെ കുടുംബത്തിന്റെയും  കമ്പനിയുടെയും പേരിലുണ്ടായിരുന്ന അനധികൃത സ്വ‌‌ത്തുക്കൾ കണ്ടുകെട്ടിയിരുന്നു. ജെയിനിന്റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള 4 കമ്പനികളുടെയും സഹോദൻ വൈഭവ് ജെയിന്റെ ഭാര്യ സ്വാതി ജെയിൻ, അജിത് പ്രസാദ് ജെയിന്റെ ഭാര്യ സുശീല ജെയിൻ, സുനിൽ ജെയിനിന്റെ ഭാര്യ ഇന്ദു ജെയിൻ എന്നിവരുടെയും പേരി‌ലുമുണ്ടായിരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com